Asianet News MalayalamAsianet News Malayalam

ലോകകപ്പ് സെമി: ഓസീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റം, മാക്‌സ്‌വെല്‍ തിരിച്ചെത്തി

17 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ പേസര്‍ മാര്‍കോ യാന്‍സനെയാവും ഓസീസ് കൂടുതല്‍ പേടിക്കുക. പരിക്കുമാറിയ ഇരട്ട സെഞ്ച്വറിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഓസീസിന് കരുത്താവും. ബൗളിംഗ് പ്രതീക്ഷ 22 വിക്കറ്റുള്ള ആഡം സാംപയില്‍.

South Africa won the toss against Australia in odi world cup second semi
Author
First Published Nov 16, 2023, 1:52 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവൂമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ലുംഗി എന്‍ഗിഡിക്ക് പകരം തബ്രൈസ് ഷംസി ടീമിലെത്തി. ഓസ്‌ട്രേലിയ രണ്ട് മാറ്റം വരുത്തി. ഗ്ലെന്‍ മാക്‌സ്‌വെല്ലും മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചെത്തി. സീന്‍ അബോട്ട്, മാര്‍കസ് സ്‌റ്റോയിനിസ് പുറത്തായി.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബാവൂമ, റാസ് വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്‌സീ, കഗിസോ റബാദ, തബ്രൈസ് ഷംസി.

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

ബാറ്റിംഗ് ബൗളിംഗ് ബലാബലത്തില്‍ ഇരുസംഘവും ഒപ്പത്തിനൊപ്പം. നായകന്‍ തെംബ ബാവുമ ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെല്ലാം പൊട്ടിത്തെറിക്കുന്നവര്‍. 17 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ പേസര്‍ മാര്‍കോ യാന്‍സനെയാവും ഓസീസ് കൂടുതല്‍ പേടിക്കുക. പരിക്കുമാറിയ ഇരട്ട സെഞ്ച്വറിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ഓസീസിന് കരുത്താവും. ബൗളിംഗ് പ്രതീക്ഷ 22 വിക്കറ്റുള്ള ആഡം സാംപയില്‍. ആദ്യ ഫൈനല്‍ ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്ക സെമിയില്‍ കാലിടറി വീണത് നാലുതവണ. 

1999ലും 2007ലും പ്രോട്ടീസിന്റെ ഫൈനല്‍മോഹം തട്ടിത്തെറിപ്പിച്ചത് ഓസീസ്. ഇരുടീമും ഏഴ് മത്സരം വീതം ജയിച്ചു. ദക്ഷിണാഫ്രിക്ക ഇന്ത്യയോടും നെതര്‍ലന്‍ഡ്‌സിനോടും തോറ്റപ്പോള്‍, ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും അടിതെറ്റി. ഗ്രൂപ്പ് ഘട്ടത്തില്‍ ലക്‌നൗവില്‍ ഏറ്റുമുട്ടിയപ്പോള്‍ 134 റണ്‍സ് വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം.

അനുഷ്‌കയുടെ ഫ്‌ളൈയിംഗ് കിസ്! എഴുന്നേറ്റ് കയ്യടിച്ച് ബെക്കാമും സച്ചിനും; കോലിയുടെ സെഞ്ചുറി ആഘോഷമാക്കി വാങ്കഡെ

Follow Us:
Download App:
  • android
  • ios