ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സ്‌കോട്ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. 16 ടീമുകള്‍ ലോകകപ്പിന്റെ ഭാഗമാവും. ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകള്‍ വീതം അടുത്ത റൗണ്ടിലേക്ക് മുന്നേറും.

ബെനോനി: അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഒലൂഹെ സിയോ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍ താരം ഷെഫാലി വര്‍മയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. സീനിയര്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷും ടീമിലുണ്ട്.

ഇന്ത്യന്‍ ടീം: ശ്വേത ശരാവത്, ഷെഫാലി വര്‍മ, ഗൊങ്കടി തൃഷ, സൗമ്യ തിവാരി, റിച്ചാ ഘോഷ്, സോണിയ മെന്ധിയ, ഹൃഷിത ബസു, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, ഷബ്‌നം എംഡി, സോനം യാദവ്. 

ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സ്‌കോട്ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. 16 ടീമുകള്‍ ലോകകപ്പിന്റെ ഭാഗമാവും. ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകള്‍ വീതം അടുത്ത റൗണ്ടിലേക്ക് മുന്നേറും. നാല് ഗ്രൂപ്പില്‍ നിന്ന് 12 ടീമുകള്‍. ഇവരെ ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പായി തിരിക്കും. ഇരു ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക്.

ബംഗ്ലാദേശ്, ഓസ്‌ട്രേിലയയെ അട്ടിമറിച്ചു

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് അട്ടിമറി ജയം നേടി. ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. ക്ലെയറെ മൂര്‍ 52 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 40 റണ്‍സെടുത്ത ദിലാര അക്തറാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ ബംഗ്ലാദേശിന് ഓപ്പണര്‍ റാണി സാഹയെ (0) നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഫീഫ ഹുമൈറ (24)- ദിലാറ സഖ്യത്തിന്റെ കൂട്ടുകെട്ട് ബംഗ്ലാദേശിന് തുണയയായി. ഇരുവരും 66 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 42 പന്തില്‍ 40 റണ്‍സെടുത്ത ദിലാറ 11-ാം ഓവറില്‍ പുറത്തായി. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ അഫീഫയും മടങ്ങി. ഇതോടെ മൂന്നിന് 71 എന്ന നിലയിലായി ബംഗ്ലാദേശ്. 

എന്നാല്‍ ഷൊര്‍ണ അക്തര്‍ (12)- സുമയ്യ അക്തര്‍ (25) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ മറൂഫ അക്തര്‍, ദിഷ ബിഷ്വാസ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനാണ് ഓസ്‌ട്രേലിയയെ നിയന്ത്രിച്ചത്. മൂറിന് പുറമെ ഹെല്ല ഹേവാര്‍ഡ് (35) മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. എമി സ്മിത്ത് (ഏഴ് പന്തില്‍ 16), റിസ് മക്‌കെന്ന (6 പന്തില്‍ 12) എന്നിവര്‍ പുറത്താവാതെ നിന്നു.

റയൽ ക്യാമ്പില്‍ ക്രിസ്റ്റ്യാനോ; ആശ്ലേഷിച്ച് ആഞ്ചലോട്ടിയും കാർലോസും, ഫോട്ടോയെടുക്കാന്‍ യുവതാരങ്ങളുടെ മത്സരം