അതേസമയം, ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായി പേസര്‍മാരായ ജെറാള്‍ഡ് കോയെറ്റ്സീയും മാര്‍ക്കൊ ജാന്‍സനും പുറത്തു പോയതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. സ്പിന്നര്‍ കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗറും ഡൊണൊവന്‍ ഫെരേരയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി. 

ജൊഹാനസ്ബര്‍ഗ്: ടി20 പരമ്പരിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെയ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട രവി ബിഷ്ണോയിക്ക് ഇന്നും ടീമില്‍ അവസരം നല്‍കിയിട്ടില്ല.

അതേസമയം, ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായി പേസര്‍മാരായ ജെറാള്‍ഡ് കോയെറ്റ്സീയും മാര്‍ക്കൊ ജാന്‍സനും പുറത്തു പോയതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. സ്പിന്നര്‍ കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗറും ഡൊണൊവന്‍ ഫെരേരയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

വനിതാ ക്രിക്കറ്റിൽ 88 വര്‍ഷത്തിനിടെ ആദ്യം, ഇംഗ്ലണ്ടിനെതിരെ ബാസ്‌ബോള്‍ കളിച്ച് റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ടീം

2015ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര കൈവിട്ടിട്ടില്ല ടീം ഇന്ത്യ. ആ ചരിത്രം നിലനിര്‍ത്താന്‍ ജൊഹാനസ്ബര്‍ഗില്‍ ജീവന്മരണപ്പോരിനാണ് സൂര്യ കുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോള്‍ രണ്ടാം കളിയില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. മഴമൂലം 152ആയി വെട്ടിച്ചുരുക്കിയ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം അടിച്ചെടുത്തു. ടി20 പരമ്പരക്ക് ശേഷം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): റീസ ഹെൻഡ്രിക്‌സ്, മാത്യു ബ്രീറ്റ്‌സ്‌കെ, ഐഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ(ഡബ്ല്യു), ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, ലിസാര്‍ഡ് വില്യംസ്, ടബ്രൈസ് ഷംസി, നാന്ദ്രെ ബർഗർ.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക