ആംസ്റ്റര്‍ഡാം: കാല്‍മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയ്ക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സിന്റെ പ്രത്യേക സന്ദേശം. കഴിഞ്ഞ ദിവസമാണ് റെയ്‌ന ആംസ്റ്റര്‍ഡാമില്‍ ശസ്ത്രക്രിയയ്ക്ക് വിധയനായത്. ബിസിസിഐ ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന റെയ്നയുടെ ചിത്രം സഹിതാണ് പോസ്റ്റ്.

അതിന് പിന്നാലെയായിരുന്നു റോഡ്‌സിന്റെ മറുപടി ട്വീറ്റെത്തിയത്. ശരീരം നന്നായി ശ്രദ്ധിക്കാനാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അഭിപ്രായപ്പെടുന്നത്. ക്രിക്കറ്റില്‍ മികച്ച ഫീല്‍ഡര്‍മാരാണ് ഇരുവരും. നല്ല സൗഹൃദം പങ്കിടുന്നവരുമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ച് കൂടിയായിരുന്നു റോഡ്‌സ്. 

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം ഹര്‍ഭജന്‍ സിങ്ങും പെട്ടന്ന് സുഖമാവട്ടെയെന്ന് ആശംസിച്ചു. ട്വിറ്ററിലായിരുന്നു ഹര്‍ഭജന്റേയും പോസ്റ്റ്. ട്വീറ്റ് വായിക്കാം...

റെയ്‌നയ്ക്ക് ആറാഴ്ചത്തെയ്ങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് സൂചന. മുട്ടുവേദനയെ തുടര്‍ന്ന് ഐപിഎല്ലിനു ശേഷം റെയ്ന ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യയ്ക്കു വേണ്ടി 226 ഏകദിനങ്ങളും 72 ടി20കളിലും 18 ടെസ്റ്റുകളിലും റെയ്‌ന കളിച്ചിട്ടുണ്ട്.