Asianet News MalayalamAsianet News Malayalam

കേരളത്തിനൊപ്പം കളിക്കും, എന്റെ പന്തില്‍ ക്യാച്ച് വിട്ടുകളയരുത്; ഉത്തപ്പയുടെ പരിഹാസത്തിന് ശ്രീശാന്തിന്റെ മറുപടി

റോബിന്‍ ഉത്തപ്പയുടെ പരിഹാസത്തിന് മറുപടിയുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. അനായാസ ക്യാച്ചുകള്‍ പോലും വിട്ടുകളഞ്ഞിട്ടുള്ള താരമാണ് ശ്രീശാന്തെന്ന് ഒരിക്കല്‍ ഉത്തപ്പ പറഞ്ഞിരുന്നു.

sreesanth replays to robin uthappa
Author
Kochi, First Published Jun 5, 2020, 12:32 PM IST

കൊച്ചി: റോബിന്‍ ഉത്തപ്പയുടെ പരിഹാസത്തിന് മറുപടിയുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. അനായാസ ക്യാച്ചുകള്‍ പോലും വിട്ടുകളഞ്ഞിട്ടുള്ള താരമാണ് ശ്രീശാന്തെന്ന് ഒരിക്കല്‍ ഉത്തപ്പ പറഞ്ഞിരുന്നു. പ്രഥമ ടി20 ലോകകപ്പ് ഫൈനലിനെ കുറിച്ചാണ് ഉത്തപ്പ പറഞ്ഞത്. ഈ ക്യാച്ച് ശ്രീ നഷ്ടപ്പെടുത്തുമോയെന്ന് അന്നു താന്‍ ഭയപ്പെട്ടിരുന്നതായും ഉത്തപ്പ പറഞ്ഞിരുന്നു.

കണ്ണില്ലാത്ത ക്രൂരത, എന്തിനാണവരിത് ചെയ്തത്; ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെവിന്‍ പീറ്റേഴ്‌സണ്

ഹെലോ ആപ്പിലൂടെ ലൈവില്‍ വന്നപ്പോഴായിരുന്നു ശ്രീയുടെ പ്രതികരണം. 2007ല്‍ ഇന്ത്യ ചാംപ്യന്മാരായ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചത് ശ്രീശാന്തിന്റെ ക്യാച്ചായിരുന്നു. ആ ക്യാച്ച് ശ്രീ വിട്ടുകളയുമെന്ന് പേടിച്ചിരുന്നതായി അടുത്തിടെ ഉത്തപ്പ വെളിപ്പെടുത്തിയിരുന്നു. അനായാസ ക്യാച്ചുകള്‍ പോലും താരം വിട്ടുകളഞ്ഞിട്ടുണ്ടെന്നും ഉത്തപ്പ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ശ്രീശാന്ത് സംസാരിച്ചത്. ''കരിയറിലുടനീളം ഉത്തപ്പ എത്ര ക്യാച്ചുകളെടുത്തിട്ടുണ്ടെന്ന് എനിക്കറിയില്ല. അവസാന അഭ്യന്തര സീസണില്‍ കേരളത്തിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. അനായാസ ക്യാച്ചുകള്‍ പോലും ഉത്തപ്പ നിലത്തിട്ടതായി പരാതി ഉണ്ടായിരുന്നു. അധികം വൈകാതെ ഞാനും കേരള ടീമിനൊപ്പം ചേരും. ഞാന്‍ പന്തെറിയുമ്പോള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തരുതെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്. 

ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത ടീമിനെ തെരഞ്ഞെടുത്ത് ആരോണ്‍ ഫിഞ്ച്; കോലിയുണ്ട് രോഹിത്തില്ല

കഴിഞ്ഞ സീസണിലെ ഫീല്‍ഡിങ് പിഴവിന് ജൂനിയര്‍ താരങ്ങള്‍ ഒന്നും പറഞ്ഞില്ലായിരിക്കും. എന്നാല്‍ എന്റെ ഓവറിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ ഞാന്‍ അവരെ പോലെ ആയിരിക്കില്ല.'' ശ്രീശാന്ത് പറഞ്ഞു.

എട്ടു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ നാലോ, അഞ്ചോ ക്യാച്ചുകള്‍ മാത്രമേ താന്‍ നഷ്ടപ്പെടുത്തിയിട്ടുള്ളൂവെന്നും ശ്രീ വ്യക്തമാക്കി. വിലക്ക് നീങ്ങുന്നതോടെ ഈ വര്‍ഷം സെപ്റ്റംബറില്‍ ശ്രീശാന്തിനു ക്രിക്കറ്റിലേക്കു തിരിച്ചെത്താനാവും.

Follow Us:
Download App:
  • android
  • ios