ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ തോല്‍ക്കുന്ന ടീം കൂടിയായി ശ്രീലങ്ക. 882 മത്സരങ്ങളില്‍ 439 മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. 47.62-ാണ് വിജയശതമാനം. ഏകദിനത്തില്‍ ലങ്കയുടെ ഏറ്റവും മോശം സ്‌കോറിലൊന്നാണിത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളില്‍ 43ന് പുറത്തായതാണ് മോശം സ്‌കോര്‍.

ഓക്‌ലന്‍ഡ്: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ തോറ്റതിന് പിന്നാലെ ശ്രീലങ്കയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍. കിവീസിനെതിരെ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 76ന് പുറത്തായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലാണ് ശ്രീലങ്ക നൂറില്‍ താഴെയുള്ള റണ്‍സിന് പുറത്താവുന്നത്. ഇന്ത്യക്കെതിരെ, ഈ വര്‍ഷമാദ്യം തിരുവനന്തപുരത്ത് നടന്ന ഏകദിനത്തില്‍ 73 റണ്‍സിനും പുറത്തായിരുന്നു. ഏകദിന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം തുടര്‍ച്ചയായി രണ്ട് തവണ 100ല്‍ താഴെയുള്ള റണ്‍സിന് പുറത്താവുന്നത്. 2013ല്‍ കെനിയ ഇത്തരത്തില്‍ പുറത്തായിരുന്നു.

മാത്രമല്ല, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ തോല്‍ക്കുന്ന ടീം കൂടിയായി ശ്രീലങ്ക. 882 മത്സരങ്ങളില്‍ 439 മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. 47.62-ാണ് വിജയശതമാനം. ഏകദിനത്തില്‍ ലങ്കയുടെ ഏറ്റവും മോശം സ്‌കോറിലൊന്നാണിത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളില്‍ 43ന് പുറത്തായതാണ് മോശം സ്‌കോര്‍. 1986ല്‍ ഷാര്‍ജയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 55ന് പുറത്തായത് രണ്ടാം സ്ഥാനത്തും. 2014ല്‍, മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 67ന് ലങ്ക പുറത്തായി. ഇന്ത്യക്കെതിരെ തിരുവനന്തപുരത്ത് 73ന് പുറത്തായത് നാലാമത്. ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ പ്രകടനവും ചെറിയ സ്‌കോറിന്റെ പട്ടികയില്‍ ഇടം നേടി. 2002ല്‍ ഷാര്‍ജയില്‍ പാക്കിസ്താനെതിരെ ഷാര്‍ജയില്‍ 78 റണ്‍സിനും ലങ്ക കൂടാരം കയറിയിരുന്നു.

ഏകദിനത്തില്‍ ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ അഞ്ചാമത്തെ തോല്‍വിയാണിത്. ഈ വര്‍ഷമാദ്യം ഇന്ത്യക്കെതിരെ തിരുവനന്തപുരത്ത് 317 റണ്‍സിന് തോറ്റതാണ് ഏറ്റവും വലിയ തോല്‍വി. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 258 റണ്‍സിന് തോറ്റത് രണ്ടാമതുണ്ട്. 1985ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെ 217ന് റണ്‍സിനും ലങ്ക തോല്‍ക്കുകയുണ്ടായി. 2002ല്‍ ഷാര്‍ജയില്‍ 217 റണ്‍സിന് പാക്കിസ്താനെതിരെ തോറ്റതും പട്ടികയിലുണ്ട്. പിന്നാലെ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ദയനീയ പരാജയം.

എന്താണ് ധോണിയെ മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്ന് വ്യത്യസ്‌തനാക്കുന്നത്; മറുപടിയുമായി ഗാവസ്‌കര്‍