കൊളംബോ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പയ്‌ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ലസിത് മലിംഗ നായകനായ ടീമില്‍ ധനുഷ്‌ക ഗുണതിലക തിരിച്ചെത്തിയപ്പോള്‍ തിസാര പെരേരക്കും എയ്‌ഞ്ചലോ മാത്യൂസിനും ഇടംലഭിച്ചില്ല. ജനുവരിയിലാണ് ഗുണതിലക അവസാനമായി ലങ്കയ്‌ക്കായി കളിച്ചത്. പരുക്കുമൂലം ഈ വര്‍ഷാദ്യം  ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ കുശാല്‍ പെരേരയുടെ മടങ്ങിവരവും ശ്രദ്ധേയമാണ്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര കളിച്ച ഒന്‍പത് താരങ്ങളാണ് ഇത്തവണ പുറത്തായത്. ധനഞ്ജയ ഡിസില്‍വ, സുരംഗ ലക്‌മല്‍, സദീര സമരവിക്രമ, അസിത ഫെര്‍ണാണ്ടോ, കമിന്ദു മെന്‍ഡിസ് എന്നിവര്‍ അവസരം ലഭിക്കാത്ത താരങ്ങളിലുണ്ട്. നിരോഷന്‍ ഡിക്ക്‌വെല്ലയാണ് ഉപനായകന്‍. സെപ്റ്റംബര്‍ ഒന്നിനാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. സെപ്റ്റംബര്‍ മൂന്ന്, ആറ് തിയതികളിലാണ് അടുത്ത മത്സരങ്ങള്‍. 

ലങ്കന്‍ സ്‌ക്വാഡ്

Lasith Malinga (c), Niroshan Dickwella, Avishka Fernando, Kusal Janith Perera, Danushka Gunathilaka, Kusal Mendis, Shehan Jayasuriya, Dasun Shanaka, Wanindu Hasaranga, Akila Dananjaya, Lakshan Sandakan, Isuru Udana, Kasun Rajitha, Lahiru Kumara, Lahiru Madushanka