Asianet News MalayalamAsianet News Malayalam

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ മറികടന്ന് ശ്രീലങ്ക ഒന്നാമത്

ഇതുവരെ നാലു ടെസ്റ്റ് കളിച്ച് രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യയെ മറികടന്ന് എങ്ങനെയാണ് ഒരേയൊരു ടെസ്റ്റില്‍ കളിച്ച് അത് ജയിച്ച ശ്രീലങ്ക ഒന്നാമതെത്തിയത് എന്ന സംശയം ആരാധകര്ഡക്കുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസിയുടെ വിശദീകരണം ഇങ്ങനെയാണ്.

Sri Lanka claims Top Spot In World Test Championship Points Table, India 2nd
Author
dubai, First Published Nov 25, 2021, 6:46 PM IST

കൊളംബോ: കളിച്ചത് ഒരേയൊരു ടെസ്റ്റാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്(World Test Championship) പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ(India) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ശ്രീലങ്ക(Sri Lanka) ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ 187 റണ്‍സ് ജയം കുറിച്ചതിന് പിന്നാലെ ഐസിസി(ICC) പുറത്തുവിട്ട ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളിലാണ് ശ്രീലങ്ക ഒന്നാം സ്ഥാനത്തുള്ളത്..

ഇതുവരെ നാലു ടെസ്റ്റ് കളിച്ച് രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യയെ മറികടന്ന് എങ്ങനെയാണ് ഒരേയൊരു ടെസ്റ്റില്‍ കളിച്ച് അത് ജയിച്ച ശ്രീലങ്ക ഒന്നാമതെത്തിയത് എന്ന സംശയം ആരാധകര്ഡക്കുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസിയുടെ വിശദീകരണം ഇങ്ങനെയാണ്.

പേഴസന്‍റേജ് ഓഫ് പോയന്‍റ്സ്(PCT) കണക്കിലെടുക്കുമ്പോള്‍ ഒരു ടെസ്റ്റ് മാത്രം കളിച്ച് അത് ജയിച്ച ശ്രീലങ്കക്ക് 100 ശതമാനം ആണ്. എന്നാല്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യയുടെ പിസിടി 54.17 മാത്രമാണ്. 50 പിസിടി ഉള്ള പാക്കിസ്ഥാന്‍ ആണ് ഇന്ത്യക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ഫലം അനുസരിച്ച് പോയന്‍റ് പട്ടികയിലും മാറ്റം വരാം. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പര്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ഇന്ത്യയെ കീഴടക്കി കിവീസ് ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios