Asianet News MalayalamAsianet News Malayalam

പതിരാന എറിഞ്ഞിട്ടു! ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ബംഗ്ലദാശേിന് സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. തന്‍സീദ് ഹസന്‍ (0) ആദ്യ മടങ്ങി.

sri lanka need 165 runs to win against bangladesh in asia cup saa
Author
First Published Aug 31, 2023, 6:58 PM IST

പല്ലേക്കെലേ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ നാല് വിക്കറ്റ് നേടിയ മതീഷ പതിരാനയാണ് തകര്‍ത്തത്. 122 പന്തില്‍ 89 റണ്‍സ് നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെ ബംഗ്ലാദേശിന്റെ ആറ് താരങ്ങള്‍  രണ്ടക്കം കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയില്‍ ഇരുവരുടേയും ആദ്യ മത്സരമായിരുന്നിത്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ബംഗ്ലദാശേിന് സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. തന്‍സീദ് ഹസന്‍ (0) ആദ്യ മടങ്ങി. മഹീഷ് തീക്ഷണയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ മുഹമ്മദ് നെയിം (16). ധനഞ്ജയ ഡിസില്‍വയാണ് രണ്ടാം വിക്കറ്റ് നേടിയത്. ഷാക്കിബിന് അഞ്ച് റണ്‍സെടുക്കാനാണ് സാധിച്ചത്. ഇത്തവണ പതിരാന ആദ്യ വിക്കറ്റ് നേടി. അഞ്ചാം വിക്കറ്റില്‍ ഷാന്റോ - തൗഹിദ് ഹൃദോയ് (20) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബ്രേക്ക് ത്രൂ നല്‍കി. 

വിശ്വസ്ഥനായ മുഷ്ഫിഖുര്‍ റഹീം (13) നിരാശപ്പെടുത്തിയതോടെ മികച്ച സ്‌കോര്‍ ഉയര്‍ത്താമെന്ന ബംഗ്ലാദേശിന്റെ പ്രതീക്ഷകളും അവസാനിച്ചു. പിന്നീടെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാനും സാധിച്ചില്ല. മെഹിദി ഹസന്‍ മിറാസ് (5), മെഹ്ദി ഹസന്‍ (6), ടസ്‌കിന്‍ അഹമ്മദ് (0), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവര്‍ പൊരുതാതെ കീഴടങ്ങി. 

ഇതിനിടെ ഷാന്റോയും വീണും. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഷാന്റോയുടെ ഇന്നിംഗ്‌സ്. തീക്ഷണ രണ്ടും ഡി സില്‍വ, ദുനിത് വെല്ലാലഗെ, ഷനക എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ബാബര്‍ അസമിന് പണി തരുന്നത് ബുമ്ര ആയിരിക്കില്ല; ഇന്ത്യന്‍ ബൗളറുടെ പേരെടുത്ത് പറഞ്ഞ് മുഹമ്മദ് കൈഫ്

Follow Us:
Download App:
  • android
  • ios