41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കൻ താരം, മറികടന്നത് ഇന്ത്യൻ താരത്തെ
ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 113-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ധനഞ്ജയ ഡിസില്‍വയും(74) മിലന്‍ രത്നായകെയും ചേര്‍ന്നുള്ള അര്‍ധെഞ്ചുറി കൂട്ടുകെട്ട് അവരെ 176ല്‍ എത്തിച്ചിരുന്നു.
മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റില്‍ 41 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കയുടെ അരങ്ങേറ്റതാരം മിലന്‍ രത്നായകെ. ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഒമ്പതാമനായി ക്രീസിലിറങ്ങിയ മിലന്‍ രത്നായകെ 72 റണ്‍സടിച്ച് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു. ടെസ്റ്റില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ ഇന്ത്യൻ താരം ബല്‍വീന്ദര്‍ സിംഗ് സന്ധുവിന്‍റെ റെക്കോര്‍ഡാണ് മിലന്‍ രത്നായകെ മറികടന്നത്. 1983ല്‍ ഹൈദരാബാദില്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റിലായിരുന്നു ബല്‍വീന്ദര്‍ സിംഗ് സന്ധു 71 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്.
ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 113-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ധനഞ്ജയ ഡിസില്‍വയും(74) മിലന്‍ രത്നായകെയും ചേര്‍ന്നുള്ള അര്‍ധെഞ്ചുറി കൂട്ടുകെട്ട് അവരെ 176ല്‍ എത്തിച്ചിരുന്നു. ധനഞ്ജയ ഡിസില്‍വ പുറത്തായശേഷം വിശ്വം ഫെര്‍ണാണ്ടോയെ കൂട്ടുപിടിച്ച് മിലന്‍ രത്നായകെ നടത്തിയ ചെറുത്തു നില്‍പ്പ് സന്ദര്‍ശകരെ 236 റണ്‍സിലെത്തിച്ചിരുന്നു. 135 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും പറത്തിയാണ് മിലന്‍ രത്നായകെ 72 റണ്‍സടിച്ചത്.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ഷൊയൈബ് ബഷീറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുസ് അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ 236 റണ്‍സിന് പുറത്തായ ശ്രീലങ്കക്കെതിരെ ആദ്യ ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 13 റണ്‍സോടെ ബെന്‍ ഡക്കറ്റും ഒമ്പത് റണ്‍സുമായി ഡിനിയേല്‍ ലോറന്‍സുമാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക