ക്യാപ്റ്റനായതോടെ വിരാട് കോലിയുടെ സ്വഭാവം മാറിയോ?, അമിത് മിശ്രയുടെ ആരോപണത്തോട് പ്രതികരിച്ച് പിയൂഷ് ചൗള
കമന്‍ററി ജോലിയുടെ ഭാഗമായി പോയതായിരുന്നു ഞാന്‍. ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിനിടെ ബൗണ്ടറി ലൈനില്‍ നില്‍ക്കുക്കയായിരുന്ന എനിക്ക് അടുത്തേക്ക് നവടന്നുവന്ന കോലി വാ നമുക്ക് നല്ലതെന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാമെന്ന് പറഞ്ഞു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായതോടെ വിരാട് കോലിയുടെ സ്വഭാവം മാറിയെന്ന മുന്‍ ഇന്ത്യൻ താരം അമിത് മിശ്രയുടെ ആരോപണത്തോട് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം പിയൂഷ് ചൗള. കഴിഞ്ഞ 15 വര്‍ഷമായി കോലിയെ കാണുന്നുണ്ടെന്നും പണ്ട് പെരുമാറിയതുപോലെ തന്നെയാണ് അദ്ദഹേം തന്നോട് പെരുമാറുന്നതെന്നും പിയൂഷ് ചൗള പോഡ്‌കാസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ക്യാപ്റ്റനായതോടെ കോലിയുടെ സ്വഭാവം മാറിയെന്നും ഇന്ത്യൻ ടീമിലെ തന്‍റെ അവസാന കാലത്ത് കോലിയോട് മിണ്ടാറുപോലുമില്ലെന്നും അമിത് മിശ്ര ആരോപിച്ചത്. എന്നാല്‍ താനും വിരാട് കോലിയും തമ്മില്‍ 15 വര്‍ഷത്തോളം നീണ്ട ബന്ധമാണുള്ളതെന്നും ജൂനിയര്‍ ക്രിക്കറ്റ് മുതല്‍ കാണുന്ന കോലിയുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുള്ളതായി കരുതുന്നില്ലെന്നും പിയൂഷ് ചൗള പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിനിടെ കണ്ടു മുട്ടിയപ്പോഴുള്ള അനുഭവവും പിയൂഷ് ചൗള പങ്കുവെച്ചു.
കമന്‍ററി ജോലിയുടെ ഭാഗമായി പോയതായിരുന്നു ഞാന്‍. ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിനിടെ ബൗണ്ടറി ലൈനില്‍ നില്‍ക്കുക്കയായിരുന്ന എനിക്ക് അടുത്തേക്ക് നവടന്നുവന്ന കോലി വാ നമുക്ക് നല്ലതെന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാമെന്ന് പറഞ്ഞു. കാരണം, ഞങ്ങള്‍ രണ്ടാലും നല്ല ഭക്ഷണ പ്രിയരാണ്. ഇടക്കിടെ സംസാരിക്കാറുമുണ്ട്. ഞാന്‍ അദ്ദേഹത്തോടൊപ്പം അധികകാലം കളിച്ചിട്ടില്ലെങ്കിലും വ്യക്തിപരമായി നല്ല അനുഭവങ്ങള്‍ മാത്രമെ കോലിയില്‍ നിന്ന് എപ്പോഴും ഉണ്ടായിട്ടുള്ളു. എല്ലാവര്‍ക്കും അവരുടേതായ രീതികളും മനോഭാവവുമുണ്ടെന്നും അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാവാമെന്നും പിയൂഷ് ചൗള 2 സ്ലോഗേഴ്സ് പോഡ്കാസ്റ്റില്‍ പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമില്‍ ഒരുമിച്ച് കളിച്ചവരാണ് കോലിയും പിയൂഷ് ചൗളയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക