കൊളംബൊ: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്. ദിമുത് കരുണാരത്‌നെ (10), കുശാല്‍ പെരേര (12) എന്നിവരാണ് ക്രീസില്‍. അവിഷ്‌ക ഫെര്‍ണാണ്ടോ (6)യുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമാത്. ഷഫിയുള്‍ ഇസ്ലാമിനാണ് വിക്കറ്റ്. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ലങ്ക വിജയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരക്ക് ഇന്നത്തെ മത്സരം സമര്‍പ്പിച്ചാണ് ലങ്ക തുടങ്ങിയത്. ഈ പരമ്പരയിലെ ആദ്യ മത്സരം കളിച്ച ലസിത് മലിംഗയും ഏകദിനത്തില്‍ നിന്ന് വിരമിച്ചിരുന്നു. ഇരുവര്‍ക്കും നല്ല രീതിയില്‍ യാത്രയയപ്പ് നല്‍കണം. അതുകൊണ്ടുതന്നെ അവസാന മത്സരവും വിജയിച്ച് ആധികാരികമായി തന്നെ യാത്രയക്കാന്‍ സാധിക്കുമെന്നാണ് ശ്രീലങ്ക കരുതുന്നത്.