മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഓസീസിന് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ട്രാവിസ് ഹെഡ്ഡിനെ(6) നഷ്ടമായി.

ഗോള്‍: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്ർ ഓസ്ട്രേലിയക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം മഴയും വെളിച്ചക്കുറവും മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തിട്ടുണ്ട്. 26 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും എട്ട് റണ്‍സോടെ നഥാന്‍ ലിയോണും ക്രീസില്‍. 77 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഓസീസിന് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ട്രാവിസ് ഹെഡ്ഡിനെ(6) നഷ്ടമായി. എന്നാല്‍ കാമറൂണ്‍ ഗ്രീന്‍-ഉസ്മാ ഖവാജ സഖ്യം ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി 150 കടത്തി. 71 റണ്‍സെടുത്ത ഖവാജയെ വാന്‍ഡെര്‍സേ പുറത്താക്കിയെങ്കിലും വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ(45) കൂട്ടുപിടിച്ച് ഗ്രീന്‍ നടത്തിയ പോരാട്ടം ഓസീസിന് ലീഡ് സമ്മാനിച്ചു.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20; ഇന്ത്യയുടെ ആ രണ്ട് റണ്‍ എവിടെപ്പോയെന്നതിന് ഒടുവില്‍ വിശദീകരണം

ക്യാരിയെ രമേശ് മെന്‍ഡിസ് പുറത്താക്കി.109 പന്തില്‍ 77 റണ്‍സെടുത്ത ഗ്രീനിനെയും രമേഷ് മെന്‍ഡിസ് മടക്കിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനെയും(10) നഥാന്‍ ലിയോണിനെയും(8*) കൂട്ടുപിടിച്ച് കമിന്‍സ്(16 പന്തില്‍ 26*) നടത്തിയ പോരാട്ടം ഓസീസിന് 300 കടത്തി.

Scroll to load tweet…

ലങ്കക്കായി രമേഷ് മെന്‍ഡിസ് നാലും ജെഫെറി വാന്‍ഡെര്‍സെ രണ്ടും വിക്കറ്റെടുത്തു. കനത്ത മഴ കാരണം രണ്ടാം
ദിനത്തിലെ മത്സരം വൈകിയാണ് തുടങ്ങിയത്. കനത്തമഴയും ചുഴലിക്കാറ്റും കാരണം മത്സരം നടക്കുന്ന ഗോൾ സ്റ്റേഡിയത്തിൽ
നാശനഷ്ടമുണ്ടായിരുന്നു. ചുഴലിക്കാറ്റിൽ സ്റ്റേഡിയത്തിന്റെ താൽക്കാലിക സ്റ്റാൻഡ്സുകളിൽ ഒന്ന് തകർന്നു. ഇതിന്‍റെ മേൽക്കൂരയും പറന്നുപോയി.സംഭവത്തില്‍ ആർക്കും പരിക്കില്ല.