കൊളംബോ: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. 88 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാ കടുവകള്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. തമീം ഇഖ്‌ബാല്‍(19), സൗമ്യ സര്‍ക്കാര്‍(11), മുഹമ്മദ് മിഥുന്‍(12), മഹമ്മുദുള്ള(6) സാബിര്‍ റഹ്‌മാന്‍(11) എന്നിവരാണ് പുറത്തായത്. 

ലങ്കക്കായി അഖില ധനഞ്ജയ രണ്ടും നുവാന്‍ പ്രദീപും ഇസുരു ഉഡാനയും ഓരോ വിക്കറ്റും നേടി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 28 ഓവറില്‍ 99-5 എന്ന സ്‌കോറിലാണ് ബംഗ്ലാദേശ്. 

ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് ജയിച്ചാല്‍ ശ്രീലങ്കയ്ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യമത്സരം ശ്രീലങ്ക വിജയിച്ചിരുന്നു.