ടോസ് നേടി ബറ്റിംഗിനിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ജീത് റാവലും ടോം ലാഥമും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 64 റണ്‍സടിച്ചു.
കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്കോറിലേക്ക്. ടെസ്റ്റിന്റെ ഒന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലണ്. 86 റണ്‍സുമായി റോസ് ടെയ്‌ലറും എട്ട് റണ്ണുമായി മിച്ചല്‍ സാന്റ്നറുമാണ് ക്രീസില്‍. കിവീസ് നിരയില്‍ വീണ അഞ്ചു വിക്കറ്റും സ്വന്തമാക്കിയ സ്പിന്നര്‍ അഖില ധനഞ്ജയ ആണ് ന്യൂസിലന്‍ഡിന്റെ കുതിപ്പ് തടഞ്ഞത്.
ടോസ് നേടി ബറ്റിംഗിനിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ജീത് റാവലും ടോം ലാഥമും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 64 റണ്‍സടിച്ചു. എന്നാല്‍ ഉച്ചഭക്ഷണത്തിന് തൊട്ട് മുമ്പ് ഇരുവരെയും മടക്കിയ ധനഞ്ജയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ അക്കൗണ്ട് തുറക്കും മുമ്പെ വീഴ്ത്തി കിവീസിനെ ഞെട്ടിച്ചു.
പിന്നീട് റോസ് ടെയ്‌ലറും ഹെന്‍റി നിക്കോള്‍സും ചേര്‍ന്ന് കിവീസിനെ സുരക്ഷിത സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ നിക്കോള്‍സിനെയും(42)വ വാള്‍ട്ടിംഗിനെയും(1)വീഴ്ത്തി ധനഞ്ജയ ആഞ്ഞടിച്ചതോടെ കിവീസ് പരുങ്ങളലിലായി. എന്നാല‍്‍ ഒരറ്റത്ത് പൊരുതിനിന്ന റോസ് ടെയ്‌ലര്‍ ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.
