കൊളംബോ: ശ്രീലങ്ക-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴയുടെ കളി. ആദ്യ ദിനം 36.3 ഓവര്‍ മാത്രമാണ് കളി നടന്നത്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 36.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ്.

49 റണ്‍സുമായി ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും റണ്ണൊന്നുമെടുക്കാതെ എയ്ഞ്ചലോ മാത്യൂസും ക്രീസില്‍. രണ്ട് റണ്‍സെടുത്ത ലാഹിരു തിരിമന്നെയുടെയും 32 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റെയും വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്.

കിവീസിനായി കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെയും വില്യം സോമര്‍വില്ലെയും ഓരോ വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ജയിച്ചിരുന്നു. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.