മറുപടി ബാറ്റിംഗില്‍ ആദ്യ വറില്‍ തന്നെ ലങ്കന്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ(5) മടക്കി രേണുകാ സിങ് ലങ്കയെ ഞെട്ടിച്ചെങ്കിലും ചമരി അത്തപ്പത്തു തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

കൊളംബോ: വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 ഓവറില്‍ ശ്രീലങ്ക മറികടന്നു. 48 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ചമരി അത്തപത്തു ആണ് ലങ്കയുടെ വിജയശില്‍പി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 138-5, ശ്രീലങ്ക 17 ഓവറില്‍ 141-3.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഷെഫാലി വര്‍മയെ(5) നഷ്മായി. സ്മൃതി മന്ദാനും സാബ്ബിനേനി മേഘ്നയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും മന്ദാനയും(21 പന്തില്‍ 22), മേഘ്നും(26 പന്തില്‍ 22) അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(33 പന്തില്‍ 39*), ജെമീമ റോഡ്രിഗസും(30 പന്തില്‍ 33) നടത്തിയ പോരാട്ടം ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.

'ഛക്ദ എക്സ്‍പ്രസി'നായി അടുത്ത മാസം അനുഷ്‍ക ശര്‍മ യുകെയിലേക്ക്

മറുപടി ബാറ്റിംഗില്‍ ആദ്യ വറില്‍ തന്നെ ലങ്കന്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ(5) മടക്കി രേണുകാ സിങ് ലങ്കയെ ഞെട്ടിച്ചെങ്കിലും ചമരി അത്തപ്പത്തു തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഹര്‍ഷിത മാധവി(13)യെ പുറത്താക്കി രാധാ യാദവ് പ്രതീക്ഷ നല്‍കിയെങ്കിലും നിലാക്ഷി ഡിസില്‍വ(28 പന്തില്‍ 30) അത്തപ്പത്തുവിന് മികച്ച പിന്തുണ നല്‍കിയതോടെ ലങ്ക അതിവേഗം ലക്ഷ്യത്തിലെത്തി. ഏഴ് റണ്‍സുമായി കാവിഷ ദില്‍ഹാരി അത്തപ്പത്തുവിനൊപ്പം പുറത്താകാതെ നിന്നു.

'ഞാനൊരു ഫിംഗര്‍ സ്പിന്നറാണെന്ന് പോലും തോന്നിപോയി'; തണുപ്പില്‍ കളിക്കുന്നതിനെ കുറിച്ച് ചാഹല്‍

14 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു അത്തപ്പത്തുവിന്‍റെ ഇന്നിംഗ്സ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന മത്സരത്തില്‍ നേടിയ ജയം ഏകദിന പരമ്പരയില്‍ ലങ്കക്ക് ആത്മവിശ്വാസം നല്‍കും.