39 റണ്‍സ് വീതം നേടിയ മുഹമ്മദ് വസീം, വൃത്യ അരവിന്ദ് എന്നിവര്‍ക്ക് മാത്രമാണ് യുഎഇ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.
ബുലവായോ: ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ യുഎഇക്ക് തോല്‍വി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 175 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് യുഎഇക്കുണ്ടായത്. ബുലാവായോ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎഇ 39 ഓവറില്‍ 180ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയാണ് യുഎഇയെ തകര്‍ത്തത്. യുഎഇയുടെ മലയാളി താരം ബാസില്‍ ഹമീദ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി.
39 റണ്‍സ് വീതം നേടിയ മുഹമ്മദ് വസീം, വൃത്യ അരവിന്ദ് എന്നിവര്‍ക്ക് മാത്രമാണ് യുഎഇ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. അലി നസീര്‍ (34), റമീസ് ഷഹ്‌സാദ് (26), രോഹന്‍ മുസ്തഫ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബാസിലിന് പുറമെ അസിഖ് ഖാന്‍ (8), അയാന്‍ അഫ്‌സല്‍ (5), കാര്‍ത്തിക് മെയ്യപ്പന്‍ (0), മുഹമ്മദ് ജവാദുള്ള (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സഹൂര്‍ ഖാന്‍ (6) പുറത്താവാതെ നിന്നു.
നേരത്തെ, ദിമുത് കരുണാരത്‌നെ (52), കുശാല്‍ മെന്‍ഡിസ് (78), സധീര സമരവിക്രമ (73), പതും നിസ്സങ്ക (57) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ചരിത്ര അസലങ്ക (23 പന്തില്‍ 48), വാനിന്ദു ഹസരങ്ക (12 പന്തില്‍ 23) പുറത്താവാതെ നിന്നു. ദസുന്‍ ഷനക (1), ധനഞ്ജയ ഡിസില്‍വ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അലി നാസര്‍ യുഎഇക്ക് വേണ്ടി അലി നസീര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
സഞ്ജുവിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ! മുന്‍ പരിശീലകന്റെ തുറന്നുപറച്ചില്‍
ഒന്നാം വിക്കറ്റില്‍ കരുണാരത്‌നെ - നിസ്സങ്ക സഖ്യം 95 റണ്‍സ് നേടി. കരുണാര്തനയെ പുറത്താക്കി അയന്‍ ഖാനാണ് യുഎഇക്ക് ബ്രേക്ക് ത്രൂ നല്‍കിത്. നിസ്സങ്ക, മെന്‍ഡിസുമൊത്ത് മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ കോഴിക്കോട്ടുകാരനായ ബാസില്‍ കൂട്ടുകെട്ട് പൊളിച്ചു. പന്നിയങ്കര സ്വദേശിയായ ബാസില്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

