Asianet News MalayalamAsianet News Malayalam

ജയവിക്രമയ്ക്ക് 11 വിക്കറ്റ്; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്ക്

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ദിമുത് കരുണാരത്‌നെ (118), ലാഹിരു തിരിമാനെ (140) എന്നിവരുടെ പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്.
 

Sri Lanka won test series against Bangladesh
Author
Pallekele, First Published May 3, 2021, 9:41 PM IST

പല്ലേകെലേ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്ക്. രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെ 209 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. സ്‌കോര്‍: ശ്രീലങ്ക 493/7 ഡി, 194/9ഡി & ബംഗ്ലാദേശ് 251, 227. ടെസ്റ്റിലൊന്നാകെ 11 വിക്കറ്റ് നേടിയ പ്രവീണ്‍ ജയവിക്രമയാണ് ശ്രീലങ്കയ്്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ദിമുത് കരുണാരത്‌നെ (118), ലാഹിരു തിരിമാനെ (140) എന്നിവരുടെ പ്രകടനമാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്.

437 റണ്‍സ് വിജയലക്ഷ്യമാണ് ശ്രീലങ്ക സന്ദര്‍ശകരുടെ മുന്നില്‍ വച്ചത്. എന്നാല്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് സാധിച്ചില്ല. 40 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. തമീം ഇഖ്ബാല്‍ (24), സെയ്ഫ് ഹസ്സന്‍ (34), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (26), മൊമിനുള്‍ ഹഖ് (32), ലിറ്റണ്‍ ദാസ് (17), മെഹ്ദി ഹസന്‍ (39) എന്നിവരാണ് മറ്റു പ്രമുഖരുടെ സ്‌കോറുകള്‍. ജയവിക്രമ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രമേഷ് മെന്‍ഡിസ് നാലെണ്ണം പിഴുതു. 

ഒന്നാം ഇന്നിങ്‌സില്‍ കരുണാരത്‌നെ, തിരിമാനെ എന്നിവരുടെ സെഞ്ചുറിയുടെ കരുത്തില്‍ 493 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 251ന് പുറത്തായി. 92 റണ്‍സ് നേടിയ തമീം ഇഖ്ബാലായിരുന്നു ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയിരുന്നത്. ഇതിലേക്ക് രണ്ടാം ഇന്നിങ്‌സിലെ 194 റണ്‍സ് കൂടി ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിന് മുന്നില്‍ കൂറ്റന്‍ വിജയലഷ്യമാവുകയായിരുന്നു.

Follow Us:
Download App:
  • android
  • ios