Asianet News MalayalamAsianet News Malayalam

ഗുവാഹത്തി ഏകദിനം; ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ടോസ്; സൂപ്പര്‍താരത്തെ ഒഴിവാക്കി ഇന്ത്യ

ടി20യില്‍ ശ്രീലങ്കക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച സൂര്യകുമാര്‍ യാദവ് ആദ്യ ഏകദിനത്തിനുള്ള ടീമിലില്ല എന്നതും ശ്രദ്ധേയമാണ്. സൂര്യകുമാറിന് പകരം നാലാം നമ്പറില്‍ കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് എത്തുന്നത്.

Sri Lanka won the toss and opt to field against India in ODI series opener
Author
First Published Jan 10, 2023, 1:13 PM IST

ഗുവാഹത്തി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ടാമത് ബൗള്‍ ചെയ്യുന്നവര്‍ക്ക് ഗുവാഹത്തിയിലെ കനത്ത മഞ്ഞു വീഴ്ച പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. ലങ്കന്‍ ടീമില്‍ ദില്‍ഷന്‍ മധുശങ്ക ഏകദിന അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണറായി എത്തുന്നത്.

ടി20യില്‍ ശ്രീലങ്കക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച സൂര്യകുമാര്‍ യാദവ് ആദ്യ ഏകദിനത്തിനുള്ള ടീമിലില്ല എന്നതും ശ്രദ്ധേയമാണ്. സൂര്യകുമാറിന് പകരം നാലാം നമ്പറില്‍ കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് എത്തുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലെത്തുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പേസ് ഓള്‍ റൗണ്ടറായും അക്സര്‍ പട്ടേല്‍ സ്പിന്‍ ഓള്‍ റൗണ്ടറായും അന്തിമ ഇലവനിലെത്തി.

സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡിനരികെ കോലി, ഒരു സെഞ്ചുറി കൂടി നേടിയാല്‍ സ്വന്തമാകുക അപൂര്‍വനേട്ടം

ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്തിയ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലാണ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തിയത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പേസര്‍മാരായി ടീമിലെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് പുറത്തായി.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dunith Wellalage, Kasun Rajitha, Dilshan Madushanka.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Axar Patel, Mohammed Shami, Umran Malik, Mohammed Siraj, Yuzvendra Chahal.

Follow Us:
Download App:
  • android
  • ios