ഐപിഎല്‍ താരലേലത്തില്‍ ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.

കൊളംബൊ: വാനിന്ദു ഹസരങ്ക ശ്രീലങ്കന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവും. ദസുന്‍ ഷനകയ്ക്ക് പകരമാണ് നിയമനം. അടുത്തമാസം സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലാവും ഹസരങ്ക ലങ്കയെ നയിക്കുക. പരിക്കേറ്റ ഹസരങ്ക ഓഗസ്റ്റ് മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏകദിന ലോകകപ്പിലും താരത്തിന് കളിക്കാന് കഴിഞ്ഞിരുന്നില്ല. ഏകദിനത്തില്‍ ദസുന്‍ ഷനകയും ടെസ്റ്റില്‍ ദിമുത് കരുണരത്‌നെയും നായകന്‍മാരായി തുടരും.

ഐപിഎല്‍ താരലേലത്തില്‍ ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ഒന്നര കോടിയില്‍ തുടങ്ങിയ ഹസരങ്കയുടെ ലേലത്തില്‍ മറ്റു ടീമുകളൊന്നും താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാന്‍ ഹൈദരാബാദിനായത്.

അടുത്തിടെയാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 

2017ല്‍ ശ്രീലങ്കന്‍ ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ച് താരം 48 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും ശ്രീലങ്കന്‍ ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റണ്‍സും രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി നേടി. ഇത്തവണ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക യോഗ്യത നേടുമ്പോള്‍ താരത്തിന്റെ സംഭാവന വലുതായിരുന്നു. 22 വിക്കറ്റുകള്‍ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി.

ഇടവേളയ്ക്ക് ശേഷം മയാമിയില്‍ മെസി ഇറങ്ങുന്നു! മത്സരം ക്രിസ്റ്റ്യാനോയ്‌ക്കെതിരേയും; ഇരുവരും നേര്‍ക്കുനേര്‍