Asianet News MalayalamAsianet News Malayalam

അച്ഛനെപ്പോലെ മകനും, മുരളീധരന്റെ അതേ ബൗളിം​ഗ് ആക്ഷനുമായി മകൻ നരേൻ

മുരളിയുടെ അതേ ബൗളിം​ഗ് ആക്ഷനുമായാണ് മകൻ നരേന്റെ വരവ്. നെറ്റ്സിൽ പന്തെറിയുന്ന നരേന്റെ വീഡിയോ മുരളി തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. മുരളി പങ്കുവെച്ച വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

Sri Lankan Legend Muttiah Muralitharans son Naren Shows similar bowling action as his father
Author
London, First Published Jul 16, 2021, 12:25 PM IST

കൊളംബോ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ് ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള മുരളി ഏകദിനങ്ങളിൽ 534 വിക്കറ്റുകളും എറിഞ്ഞിട്ടു. കളിക്കുന്ന കാലത്ത് മുരളിയുടെ പ്രത്യേക ബൗളിം​ഗ് ആക്ഷനെക്കുറിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്.

പന്തെറിയുമ്പോൾ മുരളി നിശ്ചിത പരിധിയിലധികം കൈമടക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.തുടർന്ന് ഓസ്ട്രേലിയൻ അമ്പയർ ഡാരെൽ ഹെയർ മുരളിയെ ഒരു മത്സരത്തിൽ പലതവണ നോ ബോൾ വിളിച്ചു. പിന്നീട് മുരളിയുടെ ബൗളിം​ഗ് ആക്ഷനിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നും കൈയുടെ പ്രത്യേേകതകൊണ്ടാണ് പരിധിയിൽ കൂടുതൽ കൈമടക്കുന്നതായി തോന്നുന്നതെന്നും ഐസിസി പരിശോധനയിൽ കണ്ടെത്തി.

എന്നാൽ ഇപ്പോൾ മുരളീധരന്റെ മകനാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മുരളിയുടെ അതേ ബൗളിം​ഗ് ആക്ഷനുമായാണ് മകൻ നരേന്റെ വരവ്. നെറ്റ്സിൽ പന്തെറിയുന്ന നരേന്റെ വീഡിയോ മുരളി തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. മുരളി പങ്കുവെച്ച വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

ശ്രീലങ്കക്കായി 133 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മുരളീധരൻ 22.7 ശരാശരിയിലാണ് 800 വിക്കറ്റുകൾ വീഴ്ത്തിയത്. ഏകദിനത്തിൽ 534 വിക്കറ്റും ടി20യിൽ 13 വിക്കറ്റുകളും മുരളി നേടിയിട്ടുണ്ട്.

Sri Lankan Legend Muttiah Muralitharans son Naren Shows similar bowling action as his father

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios