കഴിഞ്ഞ ആഴ്ച വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് പേസറായിരുന്ന നീല്‍ വാഗ്നര്‍ സ്മിത്തിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ് നിരവധി തവണ വിക്കറ്റെടുത്തിരുന്നു.
ബേസിന്‍ റിസര്‍വ്: ടെസ്റ്റ് ക്രിക്കറ്റില്‍ പേസ് ബൗളര്‍മാര്‍ ലെഗ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി ഷോര്‍ട്ട് പിച്ച് പന്തുകളോ ബൗണ്‍സറുകളോ എറിയുന്നത് തടയാന്‍ പുതിയ നിയമം വേണമെന്ന ആവശ്യവുമായി ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. പലപ്പോഴും ലെഗ് സൈഡ് ബൗണ്ടറിയില്‍ ഫീല്‍ഡര്‍മാരെ നിരത്തി ബൗളര്‍മാര്‍ ലെഗ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് ബാറ്റര്‍മാരെ കുടുക്കാന്‍ ശ്രമിക്കാറുണ്ട്. പല പന്തുകളും ബാറ്റര്‍ക്ക് നേരെയല്ലെങ്കില്‍ അയാളത് കളിക്കാതെ വിടുകയും ചെയ്യും.
എന്നാല്‍ ഇത്തരം പന്തുകള്‍ തുടര്‍ച്ചയായി എറിഞ്ഞാല്‍ വൈഡ് വിളിക്കണമെന്നാണ് സ്മിത്തിന്‍റെ ആവശ്യം. ലെഗ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി ഷോര്‍ട് പിച്ച് പന്തുകളെറിഞ്ഞാല്‍ ആദ്യം ബൗളര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പിന്നീട് അമ്പയര്‍ വൈഡ് വിളിക്കുകയും വേണമെന്ന് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ ആഴ്ച വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് പേസറായിരുന്ന നീല്‍ വാഗ്നര്‍ സ്മിത്തിനെതിരെ ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ് നിരവധി തവണ വിക്കറ്റെടുത്തിരുന്നു.
ബിസിസിഐ അവന് കരാര്‍ നല്‍കാതെ തഴഞ്ഞത് ശരിക്കും അത്ഭുതപ്പെടുത്തി, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര
വാഗ്നര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്മിത്ത് ക്രിക്കറ്റ് നിയമം മാറ്റണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുന്നത്. ലെഗ് സ്റ്റംപിന് ഒരുപാട് പുറത്തേക്ക് പോകുന്ന ഷോര്‍ട്ട് ബോളുകളില്‍ ബാറ്റര്‍ക്ക് റണ്ണെടുക്കാനാവില്ലെന്നും അതിനാല്‍ തന്നെ ആദ്യം മുന്നറിയിപ്പ് കൊടുക്കുകയും പിന്നീട് വൈഡ് വിളിക്കുകയും വേണമെന്നും സ്മിത്ത് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ഓപ്പണറുടെ റോളില്‍ ഇറങ്ങുന്ന സ്മിത്തിന് ഇതുവരെ പുതിയ റോളില്‍ മികവ് കാട്ടാനായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെിരെ നേടിയ 91 റണ്‍സാണ് ഓപ്പണറായി സ്മിത്തിന്‍റെ ഉയര്‍ന്ന സ്കോര്‍. അവസാന ആറ് ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു തവണ മാത്രം അര്‍ധസെഞ്ചുറി നേടിയ സ്മിത്ത് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 31ഉം രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിനും പുറത്തായിരുന്നു.
