അവസാന രണ്ട് മത്സരങ്ങളും ജയിച്ച ഇരുടീമുകളും ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് പത്ത് വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് വരുന്നത്.

ലണ്ടന്‍: വെള്ളിയാഴ്ച്ച ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പരയ്‌ക്കൊരങ്ങുകയാണ് ഓസ്‌ട്രേലിയ. എഡ്ജ്ബാസ്റ്റിലാണ് ആദ്യ ടെസ്റ്റ്. ആഷസ് പരമ്പരയില്‍ ബാസ്‌ബോള്‍ ശൈലി തുടരുമെന്ന് ബെന്‍ സ്‌റ്റോക്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമിച്ച് കളിക്കുന്നതിനാണ് ശ്രദ്ധയെന്നാണ് സ്‌റ്റോക്‌സ് പറയുന്നത്. അതുകൊണ്ട് ആഷസിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

അവസാന രണ്ട് മത്സരങ്ങളും ജയിച്ച ഇരുടീമുകളും ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് പത്ത് വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് വരുന്നത്. മത്സരത്തിലേക്ക് കടക്കുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡിനരികെയാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. നിലവില്‍ ഇംഗ്ലണ്ടില്‍ കളിച്ച ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കണ്ടെത്തിയ സന്ദര്‍ശക ടീമിലെ ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട് സ്മിത്ത്.

16 മാച്ചില്‍ ഏഴ് സെഞ്ചുറികളാണ് സ്മിത്തിന്റെ സമ്പാദ്യം. ഇക്കാര്യത്തില്‍ മുന്‍ ഓസീസ് ക്യപ്റ്റന്‍ സ്റ്റീവ് വോ (22 മത്സരങ്ങള്‍) അദ്ദേഹം. 19 മത്സരങ്ങളില്‍ 11 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമന്‍. നേരത്തെ മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ (6) പിന്തള്ളാന്‍ സ്മിത്തിനായിരുന്നു. 13 മത്സരങ്ങളില്‍ നിന്നായിരുന്നു ദ്രാവിഡിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് 19 മത്സരങ്ങളില്‍ ആറ് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

അതേസമയം, ബാസ്‌ബോള്‍ ശൈലി മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നാണ് സ്‌റ്റോക്‌സിന്റെ പക്ഷം. ''ഈ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ബാസ്‌ബോള്‍ അവിശ്വസനീയമായ വിജയമാണ് ടീമിന് സമ്മാനിച്ചത്. അതിന് പറ്റിയ കളിക്കാരും ഉണ്ട്. ഇതിനാല്‍ ബാസ്‌ബോള്‍ തുടരാന്‍ തന്നെയാണ് തീരുമാനം.'' സ്റ്റോക്സ് പറയുന്നു.

മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്

കഴിഞ്ഞ തവണ കൈവിട്ട കിരീടം വീണ്ടെടുക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജയിച്ചതിന്റെ കൂടെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുക. സ്മിത്തിനൊപ്പം ട്രാവിസ് ഹെഡ് തുടങ്ങിയവര്‍ മികച്ച ഫോമിലുള്ളത് ഓസീസിന് പ്രതീക്ഷയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News