ആരോണ്‍ ഫിഞ്ചിന് പകരമാണ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കമ്മിന്‍സ് ടീമിനെ നയിച്ചത്. കമ്മിന്‍സിന് പകരക്കാരനെ അയക്കില്ലെന്നാണ് വിവരം.
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ സ്റ്റീവന്‍ സ്മിത്ത് നയിക്കും. ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് ശേഷം അമ്മയെ പരിചരിക്കാനായി നാട്ടിലേക്ക് മടങ്ങിയ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയില്‍ തുടരും. സ്തനാര്‍ഭുദത്തെ തുടര്‍ന്ന് കമ്മിന്‍സിന്റെ അമ്മ മരണപ്പെട്ടിരുന്നു. കുടംബത്തോടൊപ്പം കഴിയുന്നതിനായിട്ടാണ് കമ്മിന്‍സ് ഓസ്‌ട്രേലിയയില്‍ തുടരുന്നത്. കമ്മിന്‍സ് തിരിച്ചെത്തുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
ആരോണ്‍ ഫിഞ്ചിന് പകരമാണ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കമ്മിന്‍സ് ടീമിനെ നയിച്ചത്. കമ്മിന്‍സിന് പകരക്കാരനെ അയക്കില്ലെന്നാണ് വിവരം. അടുത്തിടെ നതാന്‍ എല്ലിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹാംസ്ട്രിംഗ് സര്‍ജറിയെ തുടര്‍ന്ന് ടീമില്‍ സ്ഥാനം നഷ്ടമായ ജേ റിച്ചാര്‍ഡ്‌സണ് പകരമാണ് എല്ലിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
മാര്‍ച്ച് 17ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം. രണ്ടാം ഏകദിനം 19 വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്.
ഓസ്ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആഡം സാംപ, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്.
കോലിയെ വിമര്‍ശിക്കാന്‍ ഇവരൊക്കെ ആരാണ്, വിരാട് കോലിക്ക് പിന്തുണയുമായി മുഹമ്മദ് ആമിര്‍
