ഐ സി സി വനിതാ ട്വന്‍റി-20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ബേത്തിനെ പുരസ്കാരത്തിന് അ‍‍‍ർഹയാക്കിയത്. സ്മിത്ത് മൂന്നാം തവണയാണ് അലൻ ബോർഡർ മെഡലിന് അർഹനായത്. പാറ്റ് കമ്മിൻസ് , ആരോൺ ഫിഞ്ച് എന്നിവരെ മറികടന്നാണ് സ്മിത്തിന്റെ നേട്ടം.

സിഡ്നി: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈവ‍ർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള പുരസ്കാരം സ്വന്തമാക്കി സ്റ്റീവ് സ്മിത്തും ബേത്ത് മൂണിയും. സ്മിത്ത്, അലൻ ബോർഡർ മെഡലും ബേത്ത് മൂണി, ബെലിൻഡ ക്ലാർക്ക് അവാർഡുമാണ് സ്വന്തമാക്കിയത്.

ഐ സി സി വനിതാ ട്വന്‍റി-20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ബേത്തിനെ പുരസ്കാരത്തിന് അ‍‍‍ർഹയാക്കിയത്. സ്മിത്ത് മൂന്നാം തവണയാണ് അലൻ ബോർഡർ മെഡലിന് അർഹനായത്. പാറ്റ് കമ്മിൻസ് , ആരോൺ ഫിഞ്ച് എന്നിവരെ മറികടന്നാണ് സ്മിത്തിന്റെ നേട്ടം.

ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സ്മിത്ത് ഇത്തവണ മാര്‍നസ് ലാബുഷെയ്നിനും പാറ്റ് കമിന്‍സിനും പിന്നിലാവുമെന്ന് കരുതിയിരുന്നുവെങ്കിലും ഒടുവില്‍ സ്മിത്ത് തന്നെ പുരസ്കാരത്തിന് അര്‍ഹനായി. ലാബുഷെയ്നിനോ കമിന്‍സിനോ പുരസ്കാരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സ്മിത്ത് പറഞ്ഞു. ബേത്ത് മൂണി ആദ്യമായാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.