Asianet News MalayalamAsianet News Malayalam

ലോര്‍ഡ്സില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറിയുമായി സ്റ്റുവര്‍ട്ട് ബ്രോഡ്, അപൂര്‍വനേട്ടം

ഇരുവരും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഇയാന്‍ ബോതത്തിന് 69 വിക്കറ്റുകള്‍ മാത്രമാണ് ലോര്‍ഡ്സിലുള്ളത്. ഇംഗ്ലീഷ് താരങ്ങള്‍ കഴിഞ്ഞാല്‍ ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള വിദേശ ബൗളര്‍ ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ്. നാലു ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റ്.

Stuart Broad 100 test Wickets in Lords, 2nd pacer after James Anderson
Author
Lord's Cricket Ground, First Published Aug 18, 2022, 10:58 PM IST

ലോര്‍ഡ്സ്: ക്രിക്കറ്റിന്‍റെ തറവാട്ടുമുറ്റമായ ലോര്‍ഡ്സില്‍ ഒരു ടെസ്റ്റ് സെഞ്ചുറിയെങ്കിലും നേടാന്‍ ആഗ്രഹിക്കാത്ത ബാറ്റര്‍മാര്‍ കുറവായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും 24 വര്‍ഷം നീണ്ട കരിയറില്‍ ലോര്‍ഡ്സിലൊരു സെഞ്ചുറി നേടാനായിട്ടില്ല.

എന്നാലിപ്പോള്‍ ലോര്‍ഡ്സില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറിയിട്ട് അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസറായ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇംഗ്ലണ്ട് ടീമിലെ സഹപേസറായ ജെയിംസ് ആന്‍ഡേഴ്സണ് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടെസ്റ്റ് ബൗളറാണ് ബ്രോഡ്. ലോര്‍ഡ്സിലെ 26-ാം ടെസ്റ്റിലാണ് ബ്രോഡ് എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയത്. ലോര്‍ഡ്സില്‍ കളിച്ച 27 ടെസ്റ്റുകളില്‍ നിന്ന് 117 വിക്കറ്റെടുത്തിട്ടുള്ള ജെയിംസ് ആന്‍ഡേഴ്സണ്‍ മാത്രമാണ് ചരിത്രനേട്ടത്തില്‍ ബ്രോഡിന് മുന്നിലുള്ളത്.

ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍, ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച

ഇരുവരും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഇയാന്‍ ബോതത്തിന് 69 വിക്കറ്റുകള്‍ മാത്രമാണ് ലോര്‍ഡ്സിലുള്ളത്. ഇംഗ്ലീഷ് താരങ്ങള്‍ കഴിഞ്ഞാല്‍ ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള വിദേശ ബൗളര്‍ ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ്. നാലു ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റ്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ നാലു ടെസ്റ്റില്‍ നിന്ന് 17 വിക്കറ്റെടുത്തിട്ടുള്ള ബിഷന്‍ സിംഗ് ബേദിയാണ് ലോര്‍ഡ്സിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ളത്. ഇഷാന്ത് ശര്‍മയും കപില്‍ ദേവും ലോര്‍ഡ്സില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്ന് 17 വിക്കറ്റ് വീതം വീഴ്ത്തിയവരാണ്.

ലോര്‍ഡ്സിലെ സെഞ്ചൂറിയന്‍മാരില്‍ മുന്നില്‍ വെങ്‌സര്‍ക്കാര്‍

ലോര്‍ഡ്സില്‍ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മുന്നിലുള്ളത് ദിലീപ് വെങ്‌സര്‍ക്കാരാണ്. ലോര്‍ഡ്സില്‍ കളിച്ച നാലു ടെസ്റ്റില്‍ വെങ്‌സര്‍ക്കാര്‍ മൂന്ന് സെഞ്ചുറി നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios