ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനെ കൈവിട്ട കോലി രണ്ടാം ടി20യില്‍ ഓസീസ് നായകാനയ മാത്യു വെയ്ഡ് നല്‍കിയ അനായാസ ക്യാച്ച് കൈവിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ശിഖര്‍ ധവാനും ഹര്‍ദ്ദിക് പാണ്ഡ്യയും ജഡേജയും ഒടുവില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമെല്ലാം അനായാസ ക്യച്ചുകള്‍ നിലത്തിട്ടിരുന്നു.
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനെ കൈവിട്ട കോലി രണ്ടാം ടി20യില്‍ ഓസീസ് നായകാനയ മാത്യു വെയ്ഡ് നല്‍കിയ അനായാസ ക്യാച്ച് കൈവിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു.
ക്യാച്ച് കൈവിട്ടെങ്കിലും ഉടന്‍ തന്നെ പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുകൊടുത്ത കോലി വെയ്ഡിനെ റണ്ണൗട്ടാക്കുന്നതില്‍ വിജയിച്ചു. 32 പന്തില്‍ 58 റണ്‍സുമായി വെയ്ഡ് അടിച്ചു തകര്‍ക്കുമ്പോഴായിരുന്നു കോലിയുടെ കൈവിട്ട കളി. കോലി ക്യാച്ച് കൈവിട്ടതിനെക്കുറിച്ച് തന്‍റെ സഹബൗളറായ ജെയിംസ് ആന്‍ഡേഴ്സനോട് ഒറു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസറായ സ്റ്റുവര്‍ട്ട് ബ്രോഡ്.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആന്‍ഡേഴ്സണ് അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ ഒരു വിക്കറ്റ് കൂടി വേണമെന്നിരിക്കെ ആന്‍ഡേഴ്സന്‍റെ പന്തില്‍ പാക് നായകന്‍ അസ്‌ഹര്‍ അലി സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് സമാനാമായ രീതിയില്‍ ബ്രോഡ് കൈവിട്ടിരുന്നു. എന്നാല്‍ പന്തെടുത്ത് ഉടന്‍ നോണ്‍ സ്ട്രൈക്കിം എന്‍ഡിലേക്കെറിഞ്ഞ ബ്രോഡ് ഡയറക്ട് ത്രോയിലൂടെ സിംഗിളാനായി ഓടിയെ അസ്‌ഹര്‍ അലിയെ റണ്ണൗട്ടാക്കുകയും ചെയ്തു. ഈ സംഭവം ഓര്‍മിപ്പിച്ചാണ് ബ്രോഡിന്‍റെ ട്വീറ്റ്.
