വെല്ലിങ്ടണ്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച പ്ലയിങ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. സ്റ്റൈറിസ് കളിക്കുന്ന കാലയളവില്‍ ക്രിക്കറ്റിലുണ്ടായിരുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മികച്ച ടീമിനെ ഒരുക്കിയത്. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മുന്‍ കിവീസ് ഓള്‍റൗണ്ടറുടെ ടീമില്‍ ഉള്‍പ്പെട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവരാണ് സ്‌റ്റൈറിസിന്റെ ടീ്മില്‍ അംഗങ്ങളായത്.

ഓപ്പണറുടെ റോളിലാണ് സച്ചിനെത്തുക. നാലാമനായി ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ക്രീസിലെത്തും. വെറ്ററന്‍ താരം ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഏഴാം നമ്പറില്‍ ധോണി ക്രീസിലെത്തും. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് മൂന്ന് താരങ്ങള്‍ ടീമിലെത്തി. ബാക്കിയുള്ള രണ്ട് താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്റ്റൈറിസിന്റെ ടീം: സനത് ജയസൂര്യ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, എം എസ് ധോണി, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ലസിത് മലിംഗ.