ചെന്നൈയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവുമെന്ന് ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

മുംബൈ: ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിക്കേറ്റ അക്സര്‍ പട്ടേലിന് പകരം അവസാന മണിക്കൂറില്‍ ലോകകപ്പ് ടീമിലെത്തി ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നറിയാനും ആരാധകര്‍ കാത്തിരിക്കുന്നു. ഇതിനിടെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍.

ചെന്നൈയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവുമെന്ന് ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.

എനിക്കല്ല, അവനാണ് അര്‍ഹത; പരമ്പര വിജയികള്‍ക്കുള്ള കിരീടം വാങ്ങാന്‍ രാഹുലിനെ നിര്‍ബന്ധിച്ച് രോഹിത്-വീഡിയോ

ഓസ്ട്രേലിയക്കെതിരെ ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും എത്തുമ്പോള്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരായിരിക്കും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുക. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തും. രണ്ട് പേസര്‍മാരെ എടുത്താല്‍ മൂന്നാം പേസറുടെ റോള്‍ ഹാര്‍ദ്ദിക്കിനാവും. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചാല്‍ അശ്വിന്‍ ഉറപ്പായും ടീമിലുണ്ടാവുമെന്നും ഗവാസ്കര്‍ പറഞ്ഞു.

പ്ലേയിംഗ് ഇലവനിലെത്താൻ മലമറിക്കുന്ന പ്രകടനമൊന്നും അവൻ ഇതുവരെ നടത്തിയിട്ടില്ല, സൂര്യകുമാറിനെക്കുറിച്ച് സെവാഗ്

ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ച് ഗവാസ്കറുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും എന്നാല്‍ ബൗളിംഗ് ലൈനപ്പില്‍ നിര്‍ബന്ധമായും അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാര്‍ വേണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. രാത്രിയിലെ മഞ്ഞുവീഴ്ച കണക്കിലെടുക്കുമ്പോള്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന ബൗളര്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ വേണം.മൂന്ന് പേസര്‍മാരെ കളിപ്പിച്ചില്ലെങ്കില്‍ അശ്വിനാണ് പ്ലേയിംഗ് ഇലവനില്‍ കളിക്കേണ്ടതെന്നും പത്താന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക