സംശയമില്ല, കോലി സച്ചിനെ മറികടക്കും! എവിടെ, എങ്ങനെ? കാര്യങ്ങള്‍ വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

കോലിയുടെ സെഞ്ചുറി വേട്ടയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സച്ചിന്റെ റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

sunil gavaskar on virat kohli and his 50th century in odi cricket saa

മുംബൈ: ഏകദിന ക്രിക്കറ്റില്‍ 48 സെഞ്ചുറികളായി വിരാട് കോലിക്ക്. ഒരെണ്ണം കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ സാക്ഷാല്‍ സച്ചിന്‍ ടെല്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താം. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കോലിക്ക് സച്ചിനൊപ്പമെത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ 95ല്‍ നില്‍ക്കെ കോലി മടങ്ങി. അതിന് മുമ്പ് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. കിവീസിനെതിരെ 104 പന്തില്‍ 95 റണ്‍സാണ് കോലി നേടിയത്. 

ഇപ്പോള്‍ കോലിയുടെ സെഞ്ചുറി വേട്ടയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സച്ചിന്റെ റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എനിക്ക് കോലിയുടെ 49-ാം സെഞ്ചുറിയെ കുറിച്ച് അറിയില്ല, പക്ഷേ റെക്കോര്‍ഡ് ഭേദിച്ച 50-ആമത്തെ കുറിച്ച് ഞാന്‍ പറയാം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ 50-ാം ഏകദിന സെഞ്ചുറി ഈഡന്‍ ഗാര്‍ഡന്‍സില്‍ കോലി നേടും. അദ്ദേഹത്തിന്റെ ജന്മദിനത്തേക്കാള്‍ മികച്ച അവസരമെന്താണ്? അവിടെ ഒരു സെഞ്ചുറി നേടുമ്പോള്‍ അതൊരു കാഴ്ചയാണ്. കൊല്‍ക്കത്തയിലെ കാണികള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊപ്പമുണ്ടാവും. നിങ്ങള്‍ക്കായി കയ്യടിക്കും, വിസിലടിക്കും. ഓരോ ബാറ്ററിനും ആസ്വദിക്കാനുള്ള നിമിഷമാണത്.'' ഗവാസ്‌കര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ നേരിടുന്നതിന് മുമ്പ് ഇന്ത്യക്ക് ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരോട് കളിക്കേണ്ടതുണ്ട്. ഗവാസ്‌കറുടെ പ്രവചനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഈ രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ കോലിക്ക് സെഞ്ചുറി അടിക്കേണ്ടിവരും. ഞായറാഴ്ച ലഖ്നൗവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. ശ്രീലങ്കയ്ക്കെതിരെ നവംബര്‍ രണ്ടിന് മുംബൈയിലാണ് ഇന്ത്യയുടെ മത്സരം. 

ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയതോടെ കോലിയെ തേടി ഒരു തകര്‍പ്പന്‍ നേട്ടമെത്തിയിരുന്നു. ഐസിസിയുടെ എല്ലാ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലും 3,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 26,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം ഈയിടെ സീനിയര്‍ ബാറ്റ്സ് കോലി സ്വന്തമാക്കിയിരുന്നു.

ആ നിയോഗം ഉസാമ മിറിന് ലഭിച്ചു! ഏകദിന ലോകകപ്പ് ചരിത്രത്തിലെ ആദ്യ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ട് പാക് താരം

Latest Videos
Follow Us:
Download App:
  • android
  • ios