Asianet News MalayalamAsianet News Malayalam

കിരീടം വീണ്ടെടുക്കാനുറച്ച് സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്; ക്യാപ്റ്റന്‍ സ്ഥാനത്ത് ഇനി വില്യംസണില്ല

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ വീണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി നിയമിച്ചു. രണ്ട് ഐപിഎല്‍ സീസണിന് ശേഷമാണ് വാര്‍ണര്‍ വീണ്ടും ക്യാപ്റ്റനാകുന്നത്.

sunrisers hyderabad announces their new captain for next ipl season
Author
Hyderabad, First Published Feb 27, 2020, 1:10 PM IST

ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ വീണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി നിയമിച്ചു. രണ്ട് ഐപിഎല്‍ സീസണിന് ശേഷമാണ് വാര്‍ണര്‍ വീണ്ടും ക്യാപ്റ്റനാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ടീമിനെ നയിച്ചത്. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന്് താരത്തിന് സീസണ്‍ നഷ്ടമായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമില്‍ കളിച്ചെങ്കിലും ക്യാപ്റ്റനായിരുന്നില്ല. 

2006 വാര്‍ണറുടെ കീഴില്‍ കളിച്ച സണ്‍റൈസേഴ്‌സ് ഐപിഎല്‍ ചാംപ്യന്മാരായിരുന്നു. വില്യംസണിന് കീഴിലും മിന്നുന്ന പ്രകടനമായിരുന്നു ഹൈദരാബാദിന്. 2018ല്‍ ഫൈനലില്‍ എത്തിയ ടീം കഴിഞ്ഞ വര്‍ഷം എലിമിനേറ്ററിലാണ് പുറത്തായത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആദ്യമായിട്ടാണ് വാര്‍ണര്‍ ഒരു പ്രധാന ടീമിനെ നയിക്കുന്നത്.

സണ്‍റൈസേഴ്‌സിനെ വീണ്ടും നയിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് വാര്‍ണര്‍ അറിയിച്ചു. വാര്‍ണര്‍ തുടര്‍ന്നു... ''കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്യംസണ്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. ഇരുവരും ടീമിന് വേണ്ടി വലിയ കാര്യമാണ് ചെയ്തത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ടീം മാനേജ്‌മെന്റിനും നന്ദി പറയുന്നു. സീസണില്‍ കിരീടമുയര്‍ത്തുകയാണ് ലക്ഷ്യം. അതിനുവേണ്ടി  എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ഉപയോഗിക്കും.'' വാര്‍ണര്‍ പറഞ്ഞുനിര്‍ത്തി.

2014 മുതല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ് വാര്‍ണര്‍. അടുത്ത സീസണില്‍ ക്യാപ്റ്റനായും താരത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios