തകര്‍ച്ചയോടെയാണ് ഹൈദരാബാദ് തുടങ്ങിയത്. ട്രാവിസ് ഹെഡ് സ്റ്റാര്‍ക്കിന്റെ രണ്ടാം പന്തില്‍ തന്നെ മടങ്ങി. സഹഓപ്പണര്‍ അഭിഷേഷ് ശര്‍മ (3) തൊട്ടടുത്ത ഓവറിലും പുറാത്തായി.

അഹമ്മദാബാദ്: ഐപിഎല്‍ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 19.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തുടക്കത്തില്‍ തന്നെ തെളിയിച്ചു. മൂന്ന് വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 55 റണ്‍സ്‌നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സെടുത്തു. കമ്മിന്‍സ് (24 പന്തില്‍ 30) സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചു. 

തകര്‍ച്ചയോടെയാണ് ഹൈദരാബാദ് തുടങ്ങിയത്. ട്രാവിസ് ഹെഡ് സ്റ്റാര്‍ക്കിന്റെ രണ്ടാം പന്തില്‍ തന്നെ മടങ്ങി. സഹഓപ്പണര്‍ അഭിഷേഷ് ശര്‍മ (3) തൊട്ടടുത്ത ഓവറിലും പുറാത്തായി. ഇതോടെ രണ്ടിന് 11 എന്ന നിലയിലായി ഹൈദരാബാദ്. നിതീഷ് റെഡ്ഡി (9) - ത്രിപാഠി സഖ്യം ഇന്നിംഗ്‌സ് കെട്ടിപടുക്കുന്നതിനിടെയാണ് സ്റ്റാര്‍ക്ക് വീണ്ടും ബ്രേക്ക് ത്രൂ നല്‍കുന്നത്. നിതീഷിനെ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഷഹ്ബാസ് അഹമ്മദിനെ (0) ബൗള്‍ഡാക്കാനും സ്റ്റാര്‍ക്കിനായി.

കപ്പെടുത്തത് പോലെയാണല്ലൊ ആഘോഷം! ആര്‍സിബിയെ പരിഹസിച്ച് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു

പിന്നീട് ക്ലാസന്‍ - ത്രിപാഠി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും ഈ ഇന്നിംഗ്‌സായിരുന്നു. എന്നാല്‍ 11-ാം ഓവറില്‍ ക്ലാസനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ ത്രിപാഠി റണ്ണൗട്ടാവുകയും ചെയ്തു. ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്‌സ്. ഇംപാക്റ്റ് സബ്ബായി എത്തിയ സന്‍വീര്‍ സിംഗിനെ (0) നരെയ്ന്‍ ആദ്യ പന്തില്‍ തന്നെ ബൗള്‍ഡാക്കി. ഭുവനേശ്വര്‍ കുമാറിന് (0) നാല് പന്ത് മാത്രമായിരുന്നു ആയുസ്. 

വിജയകാന്ത് വിയാസ്‌കാന്തിനെ (2) കൂട്ടുപിടിച്ച് കമ്മിന്‍സ്‌നടത്തിയ പോരാട്ടാണ് സ്‌കോര്‍ 150 കടത്തിയത്. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു കമ്മിന്‍സിന്റെ ഇന്നിംഗ്‌സ്. സ്റ്റാര്‍ക്ക് നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നാല് 26 റണ്‍സ് വഴങ്ങി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ന് ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടിയുണ്ട്.

ധോണി തുടരുമോ, ഇല്ലയോ? ഒന്നും വ്യക്തമാക്കാതെ 'തല' റാഞ്ചിയില്‍; ധോണിയുടെ കാര്യത്തില്‍ ഉത്തരമില്ലാതെ ചെന്നൈ സിഇഒ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാ്പ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര് കുമാര്‍, വിജയകാന്ത് വ്യാസകാന്ത്, ടി നടരാജന്‍.