ചെന്നൈ: ഐപിഎല്‍ പ്രതിഫലത്തിൽ 100 കോടി ക്ലബില്‍ ഇടംപിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്‌ന. പതിനാലാം സീസണില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന റെയ്‌നയ്ക്ക് 11 കോടി രൂപയാണ് പ്രതിഫലം. ഐപിഎല്ലില്‍ 100 കോടി പ്രതിഫലം കടക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് റെയ്‌ന.

ചെന്നൈ നായകൻ എം എസ് ധോണി ധോനി, ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി, മുംബൈ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് റെയ്‌നയ്ക്ക് മുന്‍പ് പ്രതിഫലത്തിലൂടെ 100 കോടി ക്ലബ്ബിലെത്തിയവര്‍.  കഴിഞ്ഞ സീസണിൽ ടീമിൽ നിന്ന് പിണങ്ങിപ്പോയ റെയ്നയെ കഴിഞ്ഞ ദിവസമാണ് സി എസ് കെ ടീമിൽ ഉൾപ്പെടുത്തിയത്.

2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് റെയ്‌ന. ചെന്നൈക്ക് വിലക്ക് വന്ന രണ്ട് സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയും റെയ്‌ന കളിച്ചു.