Asianet News MalayalamAsianet News Malayalam

ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമോ?; മറുപടിയുമായി റെയ്ന

മുമ്പത്തേതിനെക്കാള്‍ വ്യത്യസ്തനായ ധോണിയെ ആണ് അന്ന് അവിടെ കണ്ടത്. ഓരോ പന്തിലും പുതുതായി എന്തെങ്കിലും ചെയ്യാന്‍ എപ്പോഴും
അദ്ദേഹം ശ്രമിക്കുന്നതായി തോന്നി.
Suresh Raina repsonds on Dhonis India come back
Author
Lucknow, First Published Apr 15, 2020, 10:57 AM IST
ചെന്നൈ: എം എസ് ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമോ എന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ധോണി മുമ്പത്തെക്കാള്‍ മികച്ച രീതിയിലാണ് ഐപിഎല്ലിന് മുന്നോടിയായുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലന ക്യാംപില്‍ ബാറ്റ് ചെയ്തിരുന്നതെന്ന് റെയ്ന പറഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു റെയ്ന.

അംബാട്ടി റായുഡുവിനും മുരളി വിജയ്ക്കും ഒപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിറ്റ്നെസ് ക്യാംപില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവിടെ ധോണിയുണ്ടായിരുന്നു. അദ്ദേഹം മനോഹരമായാണ് അവിടെ ബാറ്റ് ചെയ്തിരുന്നത്. പന്ത് മികച്ച രീതിയില്‍ സ്ട്രൈക്ക് ചെയ്തിരുന്ന ധോണിയുടെ ബാറ്റ് ഫ്ലോയും മുമ്പത്തെക്കാള്‍ മികച്ചതായി തോന്നി. അതുപോലെ പുതിയ പല ഷോട്ടുകളും ധോണി പരീക്ഷിക്കുന്നതും കണ്ടു. ഇത്രയും മികച്ചരീതിയില്‍ ധോണി ബാറ്റ് ചെയ്യുന്നത് മുമ്പ് ഞാന്‍ കണ്ടിട്ടില്ല. 

Also Read: അയാളെ വെല്ലാന്‍ മറ്റൊരു ഫിനിഷറില്ല; ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഫിനിഷറെക്കുറിച്ച് ഹസി

ധോണി അന്ന് പായിച്ച സിക്സറുകള്‍ മുമ്പ് അടിച്ചിരുന്നവയെക്കാള്‍ വലുതായിരുന്നു. ഇത്രയും നാളത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയിട്ടും പ്രായത്തിന്റേതായ യാതൊരു തളര്‍ച്ചയും ധോണിയില്‍ കാണാനില്ലായിരുന്നു. മാര്‍ച്ച് രണ്ടിന് നടന്ന ഒരു പരിശീലന മത്സരത്തില്‍ 91 പന്തില്‍ 123 റണ്‍സടിച്ച് ധോണി മികവ് കാട്ടുകയും ചെയ്തു. അന്ന് ചെന്നൈയിലെ കടുത്ത ചൂടില്‍ മൂന്ന് മണിക്കൂര്‍ നേരമാണ് ധോണി ബാറ്റ് ചെയ്തത്. 

മുമ്പത്തേതിനെക്കാള്‍ വ്യത്യസ്തനായ ധോണിയെ ആണ് അന്ന് അവിടെ കണ്ടത്. ഓരോ പന്തിലും പുതുതായി എന്തെങ്കിലും ചെയ്യാന്‍ എപ്പോഴും അദ്ദേഹം ശ്രമിക്കുന്നതായി തോന്നി. ധോണിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. അദ്ദേഹം വീണ്ടും ഇന്ത്യക്കായി കളിക്കുമോ എന്ന ചോദ്യത്തിന് ബാറ്റ് കൊണ്ടുതന്നെ ധോണി അതിന് മറുപടി നല്‍കുന്നതാകും ഉചിതം. അത് അദ്ദേഹം വീണ്ടും ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് മനസിലാവുമെന്നും റെയ്ന പറഞ്ഞു.
Follow Us:
Download App:
  • android
  • ios