Asianet News MalayalamAsianet News Malayalam

അവന് ഇനിയും അവസരം നല്‍കണം; കോലിയെ പിന്തുണച്ച് സുരേഷ് റെയ്‌ന

ധോണി ഒഴിഞ്ഞതിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത വിരാട് കോലിക്ക് ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല. അവസാനം നടന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും കോലിയുടെ സംഘം പരാജയപ്പെട്ടു.
 

Suresh Raina says Kohli need more time to win ICC trophy
Author
Mumbai, First Published Jul 12, 2021, 5:47 PM IST

മുംബൈ: ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് എം എസ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യക്ക് സമ്മാനിച്ചത്. ധോണി ഒഴിഞ്ഞതിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത വിരാട് കോലിക്ക് ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല. അവസാനം നടന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും കോലിയുടെ സംഘം പരാജയപ്പെട്ടു. കടുത്ത വിമര്‍ശനങ്ങളും കോലി നേരിടുന്നുന്നുണ്ട്. 

എന്നാലിപ്പോള്‍ കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. കോലിയും ഇനിയും സമയം നല്‍കണമെന്നാണ് റെയ്‌ന പറയുന്നത്. ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുന്നത് ചെറിയ കാര്യമല്ലെന്നാണ് റെയ്‌ന പറയുന്നത്. ''നായകനെന്ന നിലയില്‍ കോലിക്ക് ഇനിയും സമയം നല്‍കണം. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് അവന്‍. മികച്ച ക്യാപ്റ്റനുകൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ മനസിലാവും കോലി എത്രത്തോളം മികച്ചവനാണെന്ന്. ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമല്ല. ഐപിഎല്‍ കിരീടം പോലും കോലി നേടിയിട്ടില്ല. അദ്ദേഹത്തിന് കുറച്ചുകൂടെ സമയം നല്‍കണം.'' റെയ്‌ന വ്യക്തമാക്കി.

2014ലാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെയായിരുന്നത്. 2017ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റേയും ക്യാപ്റ്റനായി. അപ്പോഴും ധോണി ടീമിനൊപ്പം തുടര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് കോലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക.

Follow Us:
Download App:
  • android
  • ios