'അവനാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍, അത് രോഹിത്തിനറിയാം'; പേരെടുത്ത് പറഞ്ഞ് സുരേഷ് റെയ്ന
ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് നല്ല തീരുമാനമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

ലഖ്‌നൗ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം ടീം പ്രഖ്യാപനത്തിനിടെയാണ് നിയമനമുണ്ടായത്. നേരത്തെ, ജസ്പ്രിത് ബുമ്രയെ നായകനാക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറാവട്ടെ ടീം സെലക്ഷന്‍ യോഗത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയുടെ പേര് പറഞ്ഞിരുന്നു. എന്നാല്‍ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗില്ലിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് നല്ല തീരുമാനമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. അടുത്തത് ആര് നയിക്കണമെന്നുള്ള കാര്യത്തില്‍ രോഹിത്തിന് കൃത്യമായ വീക്ഷണമുണ്ടെന്നാണ് റെയ്‌ന പറയുന്നത്. റെയ്‌നയുടെ വാക്കുകള്‍... ''ഇന്ത്യയിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ശുഭ്മാന്‍ ഗില്ലാണെന്ന് ഞാന്‍ കരുതുന്നു. ഏകദിനത്തില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റന്‍ ആക്കുന്നത് നല്ല ലക്ഷണമാണ്. ഒരു യുവതാരത്തിന് നിങ്ങള്‍ അത്തരമൊരു നല്ല അവസരം നല്‍കുമ്പോള്‍, അത് അവന്റെ കഴിവുകളെ കുറിച്ച് വ്യക്തമാക്കുന്ന.ു അടുത്ത ക്യാപ്റ്റന്‍ ആരാണെന്ന് രോഹിത് ശര്‍മ്മയ്ക്ക് വ്യക്തമായി അറിയാം.'' റെയ്‌ന വ്യക്തമാക്കി.
റെയ്ന തുടര്‍ന്നു... ''കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ഗില്‍, പ്രത്യേകിച്ചും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അദ്ദേഹം നയിച്ചത്. കഴിഞ്ഞ 12-16 മാസങ്ങളില്‍ അദ്ദേഹം നടത്തിയ പ്രകടനം ഈ തീരുമാനത്തെ ന്യായീകരിക്കുന്നു. അതുകൊണ്ടാണ് രോഹിത് അദ്ദേഹത്തോടൊപ്പം ഓപ്പണ്‍ ചെയ്യുന്നത്. തീരുമാനം ഇത് സെലക്ടര്‍മാരുടെയും രോഹിത് ശര്‍മ്മയുടെയും മികച്ച നീക്കമാണ്. വിരാട് കോലിയെ പോലെ ഗില്‍ അദ്ദേഹത്തിന് ടീമിനെ നയിക്കാനാവും. അയാള്‍ക്ക് ടീമിനെ അറിയാം. മുന്നില്‍ നിന്ന് നയിക്കുന്നു. കളിയെക്കുറിച്ച് അവബോധമുണ്ട്. സെലക്ടര്‍മാരുടെയും രോഹിതിന്റെയും മികച്ച നീക്കമാണിത്.'' റെയ്‌ന കൂട്ടിച്ചേര്‍ത്തു.
2019ലെ ഏകദിന ലോകകപ്പിലെ പ്രകടനം അവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിക്കുമെന്നും റെയ്‌ന പറഞ്ഞു. ''2011 ലോകകപ്പ് ടീമിലേക്ക് രോഹിത് തിരഞ്ഞെടുക്കപ്പെടാതിരുന്നപ്പോള്‍ അയാള്‍ക്ക് വലിയ വിഷമം തോന്നിയിരുന്നു. എന്നാല്‍ 2013 ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. നന്നായി കളിക്കാനും രോഹിത്തിന് സാധിച്ചു. കഴിഞ്ഞ തവണ ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ചാംപ്യന്‍സ് ട്രോഫി വിജയിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ദുബായിലെ സാഹചര്യം. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിനറിയാം. പഠിപ്പിക്കേണ്ട കാര്യമില്ല. രോഹിത് 20-25 ഓവര്‍ വരെ കളിക്കുകയാണെങ്കില്‍, 2019 ലോകകപ്പിലെ അതേ പ്രകടനം അദ്ദേഹം തുടരും.'' റെയ്‌ന പറഞ്ഞു.