ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി മുംബൈക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരം ജയിച്ച മുംബൈ ടീമിലും മാറ്റങ്ങളൊന്നുമില്ല.
റായ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരവിനെതിരെ മുംബൈ ഇന്ത്യൻസിന് ടോസ് നഷ്ടം. ടോസ് നേടിയ ആര്‍സിബി ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ നിരയില്‍ ഇന്നും ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയില്ല. ഹാര്‍ദിക്കിന്‍റെ അസാന്നിധ്യത്തില്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇന്നും മുംബൈയെ നയിക്കുന്നത്.

ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി മുംബൈക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരം ജയിച്ച മുംബൈ ടീമിലും മാറ്റങ്ങളൊന്നുമില്ല. പോയിന്‍റ് പട്ടികയില്‍ ആറ് പോയിന്‍റുമായി മുംബൈ ഒമ്പതാം സ്ഥാനത്തും 12 പോയിന്‍റുള്ള ആര്‍സിബി നാലാമതുമാണ്. അവസാന രണ്ട് മത്സരങ്ങളും തോറ്റ ആര്‍സിബിക്ക് ജയിച്ചാല്‍ പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാം. അതേസമയം, ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), നമൻ ധീർ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, വിൽ ജാക്സ്, രാജ് ബാവ, കോർബിൻ ബോഷ്, ദീപക് ചഹാർ, ജസ്പ്രീത് ബുംറ, അല്ലാ മുഹമ്മദ് ഗസൻഫർ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ജേക്കബ് ബെഥൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റസിഖ് സലാം ദാർ.
