സൂര്യയെ വരവേറ്റതാകട്ടെ പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ സ്റ്റാര്‍ക്കിന്‍റെ പന്തും.  സ്റ്റാര്‍ക്കിന്‍റെ അപ്പീലിന് രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയര്‍ വീരേന്ദര്‍ ശര്‍മ വിരലുയര്‍ത്തി.

വിശാഖപട്ടണം: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യ മത്സരത്തിന്‍റെ തനിയാവര്‍ത്തനമെന്നോണം സൂര്യകുമാര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഇന്‍സ്വിംഗറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്റ്റാര്‍ക്കിന്‍റെ പന്തില്‍ രോഹിത് ശര്‍മ പുറത്തായതിന് തൊട്ടു പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്.

സൂര്യയെ വരവേറ്റതാകട്ടെ പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ സ്റ്റാര്‍ക്കിന്‍റെ പന്തും. സ്റ്റാര്‍ക്കിന്‍റെ അപ്പീലിന് രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയര്‍ വീരേന്ദര്‍ ശര്‍മ വിരലുയര്‍ത്തി. കഴിഞ്ഞ പത്ത് ഏകദിനങ്ങളില്‍ 13.75 ശരാശരിയില്‍ 110 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. അവസാനം കളിച്ച 10 ഏകദിന മത്സരങ്ങളില്‍ 0,0,14,DNB, 31,4,6,34*,4,8 എന്നിങ്ങനെയാണ് സൂര്യയുടെ പ്രകടനം.

Scroll to load tweet…

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കിന് നേടുന്നതിന് അടുത്തെത്തിയ സ്റ്റാര്‍ക്കിന് പിന്നീട് ക്രീസിലെത്തിയ കെ എല്‍ രാഹുല്‍ ഹാട്രിക്ക് നിഷേധിച്ചു. നേരത്തെ ശുഭ്മാന്‍ ഗില്ലിനെയും ആദ്യ മത്സരത്തിലേതുപോലെ സ്റ്റാര്‍ക്ക് പുറത്താക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് വെച്ച ഗില്ലിനെ ഷോര്‍ട്ട് പോയന്‍റില്‍ മാര്‍നസ് ലാബുഷെയ്ന്‍ കൈയിലൊതുക്കി. ആദ്യ മത്സരത്തിലും സമാനമാ രീതിയിലായിരുന്നു ഗില്‍ പുറത്തായത്. അക്കൗണ്ട് തുറക്കാതെ സ്റ്റാര്‍ക്കിന്‍റെ ആദ്യ ഓവറിലാണ് ഗില്‍ മടങ്ങിയത്. 

Scroll to load tweet…