മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ ജമ്മു കശ്മീരിനായി ഉമ്രാന്‍ മാലിക്കും ബൗളിംഗില്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര രാഹുല്‍ ത്രിപാഠിയുടെയും(32 പന്തില്‍ 59) പവന്‍ ഷായുടെയും(38 പന്തില്‍ 51) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ മഹാരാഷ്ട്ര 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ജയ്പൂര്‍: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഹൈദരാബാദിനെതിരെ ഗോവക്കായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഹൈദരാബാദിനെതിരെ നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അര്‍ജ്ജുന്‍ നാലു വിക്കറ്റെടുത്തു. അര്‍ജ്ജുന്‍ മിന്നിയെങ്കിലും മത്സരത്തില്‍ ഗോവക്ക് ജയിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് തിലക് വര്‍മയുടെയും തന്‍മയ് അഗര്‍വാളിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.തിലക് വര്‍മ 46 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ തന്‍മയ് 41 പന്തില്‍ 55 റണ്‍സെടുത്തു. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ 18.5 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി. ബൗളിംഗില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ രണ്ട് റണ്‍സെടുത്ത് അര്‍ജ്ജുന്‍ നിരാശപ്പെടുത്തി.
ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്? സയ്യിദ് മുഷ്താഖ് അലിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി പൃഥ്വി ഷാ
മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ ജമ്മു കശ്മീരിനായി ഉമ്രാന്‍ മാലിക്കും ബൗളിംഗില്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര രാഹുല്‍ ത്രിപാഠിയുടെയും(32 പന്തില്‍ 59) പവന്‍ ഷായുടെയും(38 പന്തില്‍ 51) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ മഹാരാഷ്ട്ര 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ജമ്മു കശ്മീരിനായി നാലോവര്‍ എറിഞ്ഞ ഉമ്രാന്‍ 27 റണ്‍സിന് നാല് വിക്കറ്റെടുത്തെങ്കിലും മഹാരാഷ്ട്രയുടെ ജയം തടയാനായില്ല. മറ്റൊരു മത്സരത്തില്‍ രാജസ്ഥാന്‍ റെയില്‍വേസിനെതിരെ എട്ട് റണ്‍സിന്‍റെ ആവേശജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മഹിപാല്‍ ലോമറോറിന്‍റെ(44 പന്തില്‍ 50) അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചപ്പോള്‍ റെയില്‍വെക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 158 റണ്‍സടിക്കാനെ കഴിഞുള്ളു. നാലോവര്‍ എറിഞ്ഞ രവി ബിഷ്ണോയി 28 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ അനികേത് ചൗധരി മൂന്ന് വിക്കറ്റെടുത്തു.
ടി20 ലോകകപ്പ്: കാത്തിരിപ്പിന് അവസാനം; ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ