ടോസ് നേടിയ കേരളം അരുണാചലിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായാ ടെക്കി ഡോറിയ(17 പന്തില്‍ 18), ടെക്കി നേറി(21 പന്തില്‍ 12) എന്നിവര്‍ മാത്രമാമ് അരുണാചല്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു.
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ അരുണാചല്‍പ്രദേശിനെതിരെ കേരളം 10 വിക്കറ്റിന്‍റെ മിന്നും ജയം സ്വന്തമാക്കി. മഴമൂലം 11 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തപ്പോള്‍ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കേരളം ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ കേരളം അരുണാചലിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ടെക്കി ഡോറിയ(17 പന്തില്‍ 18), ടെക്കി നേറി(21 പന്തില്‍ 12) എന്നിവര്‍ മാത്രമാമ് അരുണാചല്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. മീറ്റ് ദേശായി(1), അഖിലേഷ് സാഹ്നി(3), രോഹന്‍ ശര്‍മ(5), നബാം ടെംപോല്‍(3), കംഷ യാങ്ഫോ(3) എന്നിവര്‍ നിലയുറപ്പിക്കാനാവാതെ മടങ്ങി. കേരളത്തിനായി സിജോമോന്‍ ജോസഫും എസ് മിഥുനും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ എന്‍ പി ബേസില്‍ ഒരു വിക്കറ്റെടുത്തു.
സഞ്ജുവിനെ പോലെ സഞ്ജു മാത്രം! ഫിനിഷിംഗ് ഇന്നിംഗ്സിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
മറുപടി ബാറ്റിംഗില്‍ വിഷ്ണു വിനോദും(16 പന്തില്‍ 23), രോഹന്‍ കുന്നുമേലും(13 പന്തില്‍ 32) തകര്‍ത്തടിച്ചതോടെ കേരളം അതിവേഗം ലക്ഷ്യത്തിലെത്തി. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് രോഹന്‍റെ ഇന്നിംഗ്സ്. വിഷ്ണു രണ്ട് ഫോറും ഒരു സിക്സും പറത്തി.
ഗ്രൂപ്പ് സിയില്‍ നാളെ കരുത്തരായ കര്‍ണടകക്കെതിരെ ആണ് കേരളത്തിന്‍റെ രണ്ടാം മത്സരം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കര്‍ണാടക മഹാരാഷ്ട്രയെ തകര്‍ത്തിരുന്നു. 62 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലും 38 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും ചേര്‍ന്ന് കര്‍ണാടകയെ 20 ഓവറില്‍ 215 റണ്‍സിലെത്തിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ മഹാാഷ്ട്രക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെ നേടാനായുള്ളു.
