Asianet News MalayalamAsianet News Malayalam

വരുണ്‍ പുറത്ത്,'യോര്‍ക്കര്‍ രാജ' ഇനി ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍; രോഹിത്തിന്റെ കാര്യത്തിലും തീരുമാനമായി

പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമാണ് നടരാജനെത്തുക. ആദ്യമായിട്ടാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. നിരന്തരം യോര്‍ക്കര്‍ എറിയാന്‍ കഴിയുമെന്നതാണ് നടരാജന്റെ പ്രത്യേകത.

T Natarajan included in india t20 squad for australian series
Author
Mumbai, First Published Nov 9, 2020, 5:53 PM IST

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സെന്‍സേഷന്‍ ബൗളര്‍ ടി നടരാജന്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം കണ്ടെത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 പരമ്പരയിലാണ് നടരാജന്‍ കളിക്കുക. പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമാണ് നടരാജനെത്തുക. ആദ്യമായിട്ടാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. നിരന്തരം യോര്‍ക്കര്‍ എറിയാന്‍ കഴിയുമെന്നതാണ് നടരാജന്റെ പ്രത്യേകത. 'യോര്‍ക്കര്‍ രാജ' എന്ന പേരും താരത്തെ തേടിയെത്തിയിരുന്നു. അതേസമയം, തോളിന് പരിക്കേറ്റിരുന്ന വരുണ്‍ പൂര്‍ണഫിറ്റാവില്ലെന്ന് ഫിസിയോ ടീം അറിയിച്ചു.

അതേസമയം ഓപ്പണര്‍ രോഹിത് ശര്‍മ ഏകദിന-ടി20 പരമ്പരയ്ക്കുണ്ടാവില്ല. പരിക്കിന്റെ പിടിയിലുള്ള താരം അപ്പോഴേക്കും പൂര്‍ണഫിറ്റാവില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ടെസ്റ്റ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹത്തെ തഴിഞ്ഞിരുന്നു. പേസര്‍ ഇശാന്ത് ശര്‍മയേയും പരിക്ക് മാറിയാല്‍ മാത്രമെ ടീമില്‍ ഉള്‍പ്പെടുത്തു. നിലവില്‍ ബാംഗ്ലൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ് താരം.

പരിക്കിന്റെ പിടിയിലുള്ള വൃദ്ധിമാന്‍ സാഹയുടെ കാര്യവും ഉറപ്പില്ല. പരിക്ക് ഭേദമായില്ലെങ്കില്‍ മാത്രമെ പകരം വിക്കറ്റ് കീപ്പറെ പ്രഖ്യാപിക്കൂ. പരിക്കേ പൂര്‍ണമായും ഭേദമാവാത്ത കമലേഷ് നാഗര്‍കോട്ടിയും ഇന്ത്യന്‍ ടീമിനൊപ്പം ചേരില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും അവധി അനുവദിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡില്‍ നടക്കുന്ന നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം താരം നാട്ടിലേക്ക് തിരിക്കും. ഭാര്യ അനുഷ്‌ക ശര്‍മ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന വേളയിലാണ് കോലി നാട്ടിലേക്ക് തിരിക്കുക. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെ ടീമിനെ നയിക്കും.

ടി20 ടീം: വിരാട് കോലി (ക്യാപറ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ദീപക് ചാഹര്‍, ടി നടരാജന്‍.  

ഏകദിന ടീം: വിരാട് കോലി (ക്യാപറ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍).

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപറ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സൈനി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios