നെറ്റ് ബൗളറായി ഓസ്ട്രേലിയയിലേക്ക് പോയ നടരാജന്‍ ആദ്യ രണ്ട് ഏകദിനങ്ങളിലെ ഇന്ത്യയുടെ കനത്ത തോല്‍വിയെത്തുടര്‍ന്നാണ് മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്. അരങ്ങേറ്റത്തില്‍ തിളങ്ങിയ നടരാജന്‍ പിന്നീട് ടി20 ടീമിലും അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്തു.
ചെന്നൈ: ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി പോയ നടരാജന്‍ ഒടുവില്‍ ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചാണ് ജന്‍മനാട്ടില്‍ തിരിച്ചെത്തിയത്.
ഓസീസില്‍ തിളങ്ങിയ നടരാജന്‍ നാട്ടിലെത്തിയശേഷം സ്വീകരണങ്ങളുടെ തിരക്കൊഴിഞ്ഞ് നേരെ പോയത് ഒറു പ്രാര്‍ത്ഥന നിറവേറ്റാനായിരുന്നു. പഴനി മുരുക്ഷേത്രത്തിലെത്തി മൊട്ടയടിക്കാന്‍. അനുഗ്രഹീതനായിരിക്കുന്നു എന്ന അടിക്കുറിപ്പോടെ നടരാജന്‍ തന്നെ മൊട്ടയടിച്ച പുതിയ ചിത്രം ട്വീറ്റ് ചെയ്തു.
നെറ്റ് ബൗളറായി ഓസ്ട്രേലിയയിലേക്ക് പോയ നടരാജന്‍ ആദ്യ രണ്ട് ഏകദിനങ്ങളിലെ ഇന്ത്യയുടെ കനത്ത തോല്‍വിയെത്തുടര്‍ന്നാണ് മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്. അരങ്ങേറ്റത്തില്‍ തിളങ്ങിയ നടരാജന്‍ പിന്നീട് ടി20 ടീമിലും അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്തു.
ടെസ്റ്റ് ടീമിലില്ലായിരുന്നെങ്കിലും പ്രമുഖ ബൗളര്‍മാരുടെ പരിക്ക് ഒടുവില്‍ ടെസ്റ്റ് ടീമിലും നടരാജന് അരങ്ങേറ്റത്തിന് അവസരമൊരുക്കി. ബ്രിസ്ബേന്‍ ടെസ്റ്റില്‍ 78 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ടെസ്റ്റിലും നടരാജന്‍ തിളങ്ങി.