അഫ്‌‌ഗാന്‍ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍താരങ്ങളിലൊരാളാണ് അസ്‌ഗാര്‍ അഫ്‌ഗാന്‍. 2009ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ നായകനായി മാറി. 

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) നമീബിയക്കെതിരായ മത്സരത്തോടെ(AFG vs NAM) രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്ന അഫ്‌ഗാനിസ്ഥാന്‍(Afghanistan) മുന്‍ നായകന്‍ അസ്‌ഗാര്‍ അഫ്‌ഗാനെ(Asghar Afghan) സഹതാരങ്ങള്‍ യാത്രയാക്കിയത് ഗാര്‍ഡ് ഓഫ് ഓണറോടെ. 23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സുമായി തന്ഡ‍റെ അവസാന ഇന്നിംഗ്‌സില്‍ ത്രസിപ്പിച്ച താരത്തെ നമീബിയന്‍(Namibia) ടീമും കയ്യടികളോടെയാണ് ഡ്രസിംഗ് റൂമിലേക്ക് മടക്കിയയച്ചത്. വിതുമ്പിക്കൊണ്ടാണ് ഇന്നിംഗ്‌സിന് ശേഷം 33കാരനായ അസ്‌ഗാര്‍ സംസാരിച്ചത്. 

View post on Instagram
Scroll to load tweet…

അഫ്‌‌ഗാന്‍ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍താരങ്ങളിലൊരാളാണ് അസ്‌ഗാര്‍ അഫ്‌ഗാന്‍. 2009ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ നായകനായി മാറി. കരിയറില്‍ ആറ് ടെസ്റ്റില്‍ 440 റണ്‍സും 115 ഏകദിനത്തില്‍ 2467 റണ്‍സും 75 രാജ്യാന്തര ടി20യില്‍ 1358 റണ്‍സും അസ്‌ഗാര്‍ അഫ്‌ഗാന്‍ പേരില്‍ കുറിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ഓരോ സെഞ്ചുറിയും കരിയറിലാകെ 19 ഫിഫ്റ്റികളും സ്വന്തമായുണ്ട്. കരിയറിലാകെ നാല് വിക്കറ്റും സമ്പാദ്യം. 

View post on Instagram
Scroll to load tweet…

തന്‍റെ അവസാന മത്സരം അസ്‌ഗാര്‍ അഫ്‌ഗാന്‍(23 പന്തില്‍ 31) ബാറ്റിംഗ് വിരുന്നാക്കിയപ്പോള്‍ നമീബിയക്കെതിരെ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 160 റണ്‍സെടുത്തു. 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദാണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ഹസ്രത്തുള്ള സസായി 33 ഉം നായകന്‍ മുഹമ്മദ് നബി 32* ഉം റണ്‍സെടുത്തു. 

Scroll to load tweet…

ടി20 ലോകകപ്പ്: ഓപ്പണര്‍മാര്‍ മിന്നി, അസ്‌ഗാര്‍ തകര്‍ത്തു; നമീബിയക്കെതിരെ അഫ്‌ഗാന് മികച്ച സ്‌കോര്‍