Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: അയല്‍പ്പോരില്‍ പാക്കിസ്ഥാനെതിരെ അഫ്ഗാന് ടോസ്, സര്‍പ്രൈസ് തീരുമാനവുമായി അഫ്ഗാന്‍

രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മ‍ഞ്ഞുവീഴ്ച പ്രശ്നമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ റാഷിദ് ഖാന്‍, മുജിബ് ഉര്‍ റഹ്മാന്‍, ക്യാപ്റ്റന്‍ മുഹമ്മദ് നബി എന്നിവരിലൂടെ പാക്കിസ്ഥാനെ പിടിച്ചുകെട്ടാനാവുമെന്നാണ് അഫ്ഗാന്‍റെ പ്രതീക്ഷ.

T20 World Cup 2021: Afghanistan won the toss against Pakistan
Author
Dubai - United Arab Emirates, First Published Oct 29, 2021, 7:13 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) അയല്‍ക്കാരുടെ സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ(Pakistan) ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍(Afghanistan) ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായില്‍ ഇതിന് മുമ്പ് നടന്ന നാലു മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. എന്നിട്ടും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചു. വരണ്ട പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഗുണകരമെന്ന് ടോസ് നേടിയശേഷം നബി പറഞ്ഞു.

രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മ‍ഞ്ഞുവീഴ്ച പ്രശ്നമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ റാഷിദ് ഖാന്‍, മുജിബ് ഉര്‍ റഹ്മാന്‍, ക്യാപ്റ്റന്‍ മുഹമ്മദ് നബി എന്നിവരിലൂടെ പാക്കിസ്ഥാനെ പിടിച്ചുകെട്ടാനാവുമെന്നാണ് അഫ്ഗാന്‍റെ പ്രതീക്ഷ. ആദ്യ രണ്ട് കളികളും ജയിച്ച പാക്കിസ്ഥാന് അഫ്ഗാനെതിരെകൂടി ജയിച്ചാല്‍ സെമി ഉറപ്പിക്കാം. അതേസമയം, പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനും സെമി പ്രതീക്ഷവെക്കാം.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍റെ വരവ്. എന്നാല്‍ ആദ്യ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ 130 രണ്‍സിന്‍റെ വമ്പന്‍ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരം കളിച്ച ടീമില്‍ പാക്കിസ്ഥാനും ആദ്യ മത്സരം കളിച്ച ടീമില്‍ അഫ്ഗാനും മാറ്റങ്ങളൊന്നും വരുത്തിയില്ല.

അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Mohammad Nabi(c), Asghar Afghan, Gulbadin Naib, Rashid Khan, Karim Janat, Naveen-ul-Haq, Mujeeb Ur Rahman.

പാക്കിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi.

Follow Us:
Download App:
  • android
  • ios