ഐപിഎല്ലിലും ലോകകപ്പിലെ സന്നാഹ മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയ ഡേവിഡ് വാര്‍ണര്‍ ഫോമിലായതോടെ ഓസ്‍ട്രേലിയ വെടിക്കെട്ട് തുടക്കമിട്ടു. കൂട്ടിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(23 പന്തില്‍ 37) ചേര്‍ന്നതോടെ പവര്‍പ്ലേയില്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സിലെത്തി.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ശ്രീലങ്കയെ(Sri Lanka) ഏഴ് വിക്കറ്റിന് തകര്‍ത്ത ഓസ്ട്രേലിയക്ക്(Australia) തുടര്‍ച്ചയായ രണ്ടാം ജയം. ലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ(David Warner) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തില്‍ 65 റണ്‍സെടുത്ത വാര്‍ണറാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 154-6, ഓസ്ട്രേലിയ 17 ഓവറില്‍ 155-3.

View post on Instagram

തകര്‍പ്പന്‍ തുടക്കമിട്ട് വാര്‍ണറും ഫിഞ്ചും

ഐപിഎല്ലിലും ലോകകപ്പിലെ സന്നാഹ മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയ ഡേവിഡ് വാര്‍ണര്‍ ഫോമിലായതോടെ ഓസ്ട്രേലിയ വെടിക്കെട്ട് തുടക്കമിട്ടു. കൂട്ടിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(23 പന്തില്‍ 37) ചേര്‍ന്നതോടെ പവര്‍പ്ലേയില്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സിലെത്തി. പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ ഫിഞ്ചിനെ മടക്കി ഹസരങ്ക ലങ്കക്ക് പ്രതീക്ഷ നല്‍കി. പിന്നാലെ ഗ്ലെന്‍ മാക്സ്‌വെല്ലിനെ(5) ഫെര്‍ണാണ്ടോയുടെ കൈകളിലെത്തിച്ച് ഹസരങ്ക ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഓസീസ് ഒന്ന് പതറി.

View post on Instagram

എന്നാല്‍ ഒരറ്റത്ത് അടിതുടര്‍ന്ന വാര്‍ണര്‍ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റ് വീശിയതോടെ ഓസീസ് അനായാസും ലക്ഷ്യത്തിലേക്ക് കുതിച്ചു. 31 പന്തില്‍ വാര്‍ണര്‍ അര്‍ധസെഞ്ചുറിയിലെത്തുമ്പോള്‍ ഓസീസ് സ്കോര്‍ പന്ത്രണ്ടാം ഓവറില്‍ 100 പിന്നിട്ടിരുന്നു. വിജയത്തിന് അടുത്ത് ഷനകയുടെ പന്തില്‍ രജപക്സെക്ക് ക്യാച്ച് നല്‍കി വാര്‍ണര്‍(42 പന്തില്‍ 65) വാര്‍ണര്‍ മടങ്ങിയെങ്കിലും സ്റ്റീവ് സ്മിത്തും(28*), മാര്‍ക്കസ് സ്റ്റോയ്നിസും(16*) ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു. ലങ്കക്കായി ഹസരങ്ക നാലോവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ലങ്കയുടെ നടുവൊടിച്ച് സാംപയും സ്റ്റാര്‍ക്കും

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. ഓപ്പണര്‍ പതും നിസങ്കയെ(7) തുടക്കത്തിലെ കമിന്‍സ് മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേരയും ചരിത അസലങ്കയും ചേര്‍ന്ന് ലങ്കക്ക് മികച്ച തുടക്കമാണിട്ടത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സടിച്ചതോടെ ലങ്ക പത്താം ഓവറില്‍ 78ല്‍ എത്തി. എന്നാല്‍ അസലങ്കയെയും(27 പന്തില്‍ 35), അവിഷ്ക ഫെര്‍ണാണ്ടോയെയും(4) സാംപ മടക്കുകയും നിലയുറപ്പിച്ച കുശാല്‍ പേരേരയെ സ്റ്റാര്‍ക്ക് മനോഹരമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ 78-1ല്‍ നിന്ന് ലങ്ക 95-5ലേക്ക് തകര്‍ന്നടിഞ്ഞു.

View post on Instagram

രജപക്സയുടെ പോരാട്ടം

ക്യാപ്റ്റന്‍ ദസുന ഷനക താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ഒരറ്റത്ത് തകര്‍ത്തടിച്ച ഭാനപക രജപക്സെയാണ് ലങ്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 19 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് ഷനക തപ്പിത്തടഞ്ഞപ്പോള്‍ 26 പന്തില്‍ നാലു ബൗണ്ടറിയും ഒറു സിക്സും പറത്തിയ രജപക്സ 33 റണ്‍സുമായി പുറത്താകാതെ നിന്നു. പതിനാറാം ഓവറില്‍ മാര്‍ക്കസ് സ്റ്റോയ്നിസിനെതിരെ 17 റണ്‍സടിച്ച ലങ്കക്ക് പക്ഷെ അവസാന മൂന്നോവറില്‍ 26 റണ്‍സെ എടുക്കാനായുള്ളു.

ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റും പാറ്റ് കമിന്‍സ് നാലോവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.