ഏഴാമനായിറങ്ങി 28 പന്തില്‍ 45 റണ്‍സെടുത്ത ക്രിസ് ഗ്രീവ്‌സാണ് ടോപ് സ്‌കോറര്‍. ബംഗ്ലാ കടുവകള്‍ക്കായി മെഹിദി ഹസന്‍ മൂന്ന് വിക്കറ്റ് നേടി. 

മസ്‌കറ്റ്: ടി20 ലോകകപ്പിലെ(T20 World Cup 2021) യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ(Bangladesh) കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം വാലറ്റത്തിന്‍റെ കരുത്തില്‍ തിരിച്ചെത്തി സ്‌കോട്‌ലന്‍ഡ്(Scotland). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 20 ഓവറില്‍ 9 വിക്കറ്റിന് 140 റണ്‍സെടുത്തു. ഏഴാമനായിറങ്ങി 28 പന്തില്‍ 45 റണ്‍സെടുത്ത ക്രിസ് ഗ്രീവ്‌സാണ്(Chris Greaves) ടോപ് സ്‌കോറര്‍. ബംഗ്ലാ കടുവകള്‍ക്കായി മെഹിദി ഹസന്‍(Mahedi Hasan) മൂന്ന് വിക്കറ്റ് നേടി. 

Add Asianetnews as a Preferred SourcegooglePreferred

ദ്രാവിഡ് എങ്കില്‍ പിന്നെന്തിന് അപേക്ഷ ക്ഷണിക്കല്‍? ഇന്ത്യന്‍ പരിശീലകനെ തേടി പരസ്യം നല്‍കി ബിസിസിഐ

ടോസ് നേടി സ്‌കോട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ച ബംഗ്ലാ നായകന്‍ മഹമ്മദുള്ളയുടെ തീരുമാനം ശരിവെക്കുന്ന കാഴ്‌ചയാണ് മത്സരത്തിന്‍റെ തുടക്കം മുതല്‍ കണ്ടത്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മൂന്നാം ഓവറില്‍ ഓപ്പണര്‍ കെയ്‌ല്‍ കോറ്റ്‌സറിനെ(0) സൈഫുദ്ദീന്‍ ബൗള്‍ഡാക്കി. 

എട്ടാം ഓവറില്‍ മെഹിദി ഹസന്‍ സ്‌കോട്‌ലന്‍ഡിന് ഇരട്ട പ്രഹരം നല്‍കി. മൂന്നാമനായെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മാത്യൂ ക്രോസ് 11ല്‍ നില്‍ക്കേ എല്‍ബിയില്‍ കുടുങ്ങി. മറ്റൊരു ഓപ്പണര്‍ ജോര്‍ജ് മുന്‍സി(29) മൂന്ന് പന്തുകളുടെ ഇടവേളയില്‍ ബൗള്‍ഡായതോടെ സ്‌കോട്‌ലന്‍ഡ് 46-3. എറിച്ചീ ബെറിംഗ്‌ടണ്‍(2), മൈക്കല്‍ ലീസ്‌ക്(0) എന്നിവരെ ഷാക്കിബ് 11-ാം ഓവറിലും തൊട്ടടുത്ത ഓവറില്‍ കാലം മക്‌ലിയോഡിനെ മെഹിദിയും മടക്കിയതോടെ 53-6 എന്ന നിലയില്‍ സ്‌കോട്‌ലന്‍ഡ് പരുങ്ങി. എട്ട് റണ്‍സിനിടെ വീണത് നാല് വിക്കറ്റ്. 

ധോണി വിരമിക്കരുത്, അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കണം; അഭ്യര്‍ഥിച്ച് സെവാഗ്

എന്നാല്‍ ഏഴാം വിക്കറ്റിലെ ക്രിസ് ഗ്രീവ്സ്-മാര്‍ക് വാട്ട് ആക്രമണം 17-ാം ഓവറില്‍ സ്‌കോട്‌ലന്‍ഡിനെ 100 കടത്തി. തസ്‌കിന്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ വാട്ടിനെ(22) സൗമ്യയുടെ കൈകളിലെത്തിച്ച് 51 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറികളുമായി കുതിച്ച ഗ്രീവ്‌സിനെ 28 പന്തില്‍ 45 റണ്‍സെടുത്ത് നില്‍ക്കേ അവസാന ഓവറിലെ രണ്ടാം പന്തില്‍ മുസ്‌തഫിസൂര്‍ മടക്കി. തൊട്ടുടത്ത പന്തില്‍ ജോഷ് ഡേവി(8) ബൗള്‍ഡായി. സഫ്‌യാന്‍ ഷരീഫ് എട്ടും ബ്രാഡ്‌ലി വീല്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

10 വിക്കറ്റ് ജയം! ടി20 ലോകകപ്പ് യോഗ്യതാ മത്സരം ആഘോഷമാക്കി ഒമാന്‍