ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചപ്പോൾ ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റു

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ബംഗ്ലാദേശ്(Bangladesh) ബാറ്റിംഗ് തെരഞ്ഞെടുത്തു. ബംഗ്ലാ നിരയില്‍ പരിക്കേറ്റ സൈഫുദ്ദീന് പകരം ഷൊരീഫുള്‍ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ടി20യിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ആദ്യമായാണ്. 

Scroll to load tweet…

ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചപ്പോൾ ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റു. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. 

ഇംഗ്ലണ്ട്: ജേസന്‍ റോയ്, ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റേ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, ടൈമല്‍ മില്‍സ്. 

ബംഗ്ലാദേശ്: മുഹമ്മദ് നൈം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്‌ഫീഖുര്‍ റഹീം, മഹമ്മദുള്ള(ക്യാപ്റ്റന്‍), ആഫിഫ് ഹൊസൈന്‍, നൂരുല്‍ ഹസന്‍, മെഹിദി ഹസന്‍, ഷൊരീഫുള്‍ ഇസ്‌ലാം, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, നാസും അഹമ്മദ്. 

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സ്കോട്‍ലൻഡ് വൈകിട്ട് ഏഴരയ്ക്ക് നമീബിയയെ(SCO vs NAM) നേരിടും. അബുദാബിയിലാണ് മത്സരം. നമീബിയ ആദ്യമായാണ് ലോകകപ്പിന്‍റെ സൂപ്പർ 12 കളിക്കുന്നത്. സ്കോട്‍ലൻഡ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 130 റൺസിന് തോറ്റിരുന്നു.

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് ആശങ്ക; മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന് പരിക്ക്