Asianet News MalayalamAsianet News Malayalam

T20 World Cup: അബുദാബിയില്‍ രാഹുല്‍-രോഹിത് ഷോ; ലോകകപ്പ് റെക്കോര്‍ഡ് കീശയില്‍

റാഷിദ് ഖാന്‍ ഉള്‍പ്പടെയുള്ള അഫ്‌ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു രോഹിത്-രാഹുല്‍ സഖ്യം

T20 World Cup 2021 IND vs AFG Rohit Sharma KL Rahul create new record in T20 WC History
Author
Abu Dhabi - United Arab Emirates, First Published Nov 3, 2021, 10:10 PM IST

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തിലെ(IND vs NZ) ബാറ്റിംഗ് പരാജയത്തില്‍ നിന്ന് അവിശ്വസനീയമായി തിരിച്ചെത്തുന്ന ഇന്ത്യന്‍ ടീമിനെയാണ് അഫ്‌‌ഗാനിസ്ഥാനെതിരെ((IND vs AFG) കണ്ടത്. ഓപ്പണറുടെ റോളില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മ്മ(Rohit Sharma), കെ എല്‍ രാഹുലിനൊപ്പം(KL Rahul) 140 റണ്‍സിന്‍റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റാഷിദ് ഖാന്‍(Rashid Khan) ഉള്‍പ്പടെയുള്ള അഫ്‌ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു രോഹിത്-രാഹുല്‍ സഖ്യം. ഇതോടെ ടി20 ലോകകപ്പിലെ ഒരു ഗംഭീര റെക്കോര്‍ഡ് ഇരുവരുടേയും കീശയിലായി. 

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് അബുദാബിയില്‍ പിറന്നത്. ഓപ്പണറായിറങ്ങി 14.4 ഓവര്‍ ബാറ്റേന്തിയ ഇരുവരും 140 റണ്‍സ് ചേര്‍ത്തു. 2007 ലോകകപ്പില്‍ ഡര്‍ബനില്‍ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ത്ത 136 റണ്‍സിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി. 2014ല്‍ മിര്‍പൂരില്‍ വിരാട് കോലിക്കൊപ്പം രോഹിത് ചേര്‍ത്ത 106 റണ്‍സാണ് റെക്കോര്‍ഡ് ബുക്കില്‍ മൂന്നാമത്. 

രാഹുല്‍-രോഹിത് ഷോ 

അഫ്‌ഗാനെതിരെ കൂറ്റന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രോഹിത്-രാഹുല്‍ സഖ്യം നല്‍കിയ മികച്ച തുടക്കം ഇന്ത്യയെ ഹിമാലയന്‍ സ്‌കോറില്‍ എത്തിച്ചു. ടോസ് നഷ്‌ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 20 ഓവറില്‍ 210 റണ്‍സ് അടിച്ചുകൂട്ടി. രോഹിത് ശര്‍മ്മ 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 74 ഉം കെ എല്‍ രാഹുല്‍ 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 69 ഉം റണ്‍സ് നേടി. 15-ാം ഓവറില്‍ ഹിറ്റ്‌മാനെ നബിയുടെ കൈകളിലെത്തിച്ച് കരീം ജനതാണ് 140 റണ്‍സിന്‍റെ ഈ കൂട്ടുകെട്ട് പൊളിച്ചത്.  

മത്സരത്തില്‍ ഇന്ത്യ കാത്തുവെച്ച ദീപാവലി വെടിക്കെട്ടിന്‍റെ സാംപിള്‍ മാത്രമായിരുന്നു അത്. 17-ാം ഓവറിലെ മൂന്നാം പന്തില്‍ രാഹുലിനെ നഷ്‌ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. രാഹുല്‍ പുറത്താകുമ്പോള്‍ 16.3 ഓവറില്‍ 147 റണ്‍സിലായിരുന്ന ഇന്ത്യ 20 ഓവറില്‍ 210ലെത്തി. ഹര്‍ദിക് 13 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 35 ഉം റിഷഭ് അത്രതന്നെ പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 27 റണ്‍സുമായി പുറത്താകാതെ നിന്നു. 

T20 World Cup: രോഹിത്, രാഹുല്‍, ‍റിഷഭ്, ഹര്‍ദിക്; ദീപാവലി വെടിക്കെട്ടില്‍ ഇന്ത്യക്ക് ഹിമാലയന്‍ സ്‌കോര്‍

Follow Us:
Download App:
  • android
  • ios