പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ലോക്കി ഫെര്‍ഗൂസന്‍റെ പരിക്ക് സ്ഥിരീകരിക്കുന്നത്

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിന്(New Zealand) കനത്ത തിരിച്ചടി. സ്റ്റാര്‍ പേസര്‍ ലോക്കീ ഫെര്‍ഗൂസണ്‍(Lockie Ferguson) പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. പകരക്കാരനായി ആദം മില്‍നെ(Adam Milne) സ്‌ക്വാഡിനൊപ്പം ചേര്‍ന്നെന്ന് പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ ടോസ് വേളയില്‍ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ വ്യക്തമാക്കി. ഐസിസിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ന്യൂസിലന്‍ഡ് ടീം. 

Scroll to load tweet…

പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ലോക്കി ഫെര്‍ഗൂസന്‍റെ പരിക്ക് സ്ഥിരീകരിക്കുന്നത്. ഗ്രേഡ് 2 പരിക്കാണ് ലോക്കിക്ക് സംഭവിച്ചതെന്ന് എംആര്‍ഐ സ്‌കാനിംഗില്‍ വ്യക്തമായിട്ടുണ്ട്. പരിക്ക് ഭേദമാകാന്‍ മൂന്ന് മുതല്‍ നാല് വരെ ആഴ്‌ചയെടുക്കും. ലോക്കിയുടെ അഭാവത്തില്‍ ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, ഇഷ് സോധി, മിച്ചല്‍ സാന്‍റ്‌നര്‍, ജയിംസ് നീഷാം എന്നിവരാണ് പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍. 

Scroll to load tweet…

പാകിസ്ഥാനെതിരായ ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ദേവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷാം, ടിം സീഫെര്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്. 

ടി20യിൽ പുതിയ മേൽവിലാസമുണ്ടാക്കാനാണ് ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡ് ഇറങ്ങുന്നത്. ഫോമിലേക്കുയർന്നാൽ ഏത് ടീമിനെയും തകർക്കാൻ ശേഷിയുള്ള താരങ്ങളുണ്ട് കെയ്ൻ വില്യംസന്‍റെ സംഘത്തിൽ. ഗ്രൂപ്പില്‍ ഒന്നിലേറെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളില്‍ രണ്ടെണ്ണം സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. സ്‌പിന്നർമാർ നിർണായക പങ്കുവഹിക്കും.

ടി20 ലോകകപ്പ്: ഷാര്‍ജയില്‍ നിര്‍ണായക അങ്കം; ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് ടോസ്